Sorry, you need to enable JavaScript to visit this website.

സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടിനുള്ള  കേരള ടീമിനെ പ്രഖ്യാപിച്ചു,നിജോ ഗില്‍ബെര്‍ട്ട് നായകന്‍

കൊച്ചി -  ഈമാസം 21ന് അരുണാചല്‍പ്രദേശില്‍ ആരംഭിക്കുന്ന സന്തോഷ് ട്രോഫി ദേശീയ ഫുട്ബാള്‍ ചാമ്പ്യന്‍ഷിപ്പിന്റെ  ഫൈനല്‍ റൗണ്ടിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. 22 അംഗ ടീമിനെ തിരുവനന്തപുരത്തിന്റെ മധ്യനിര താരം നിജോ ഗില്‍ബെര്‍ട്ട് നയിക്കും. തുടര്‍ച്ചയായി മൂന്നാം തവണ ടീമിലെത്തുന്ന നിജോ, 2022ല്‍ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിലും അംഗമായിരുന്നു. എറണാകുളത്ത് നിന്നുള്ള പ്രതിരോധ താരം സഞ്ജു ജി ആണ് ഉപനായകന്‍. സതീവന്‍ ബാലന്‍ മുഖ്യ പരിശീലകന്‍. ഗോവയില്‍ നടന്ന പ്രാഥമിക റൗണ്ട് മത്സരങ്ങള്‍ കളിച്ച മൂന്ന് താരങ്ങളെ ഒഴിവാക്കിയാണ് പുതിയ ടീം. 
ഗോള്‍കീപ്പര്‍മാര്‍: മുഹമ്മദ് അസ്ഹര്‍ കെ, മുഹമ്മദ് നിഷാദ് പി.പി (മലപ്പുറം), സിദ്ധാര്‍ഥ് രാജീവന്‍ നായര്‍ (കോഴിക്കോട്). പ്രതിരോധനിര: ബെല്‍ജിന്‍ ബോല്‍സ്റ്റര്‍, ഷിനു ആര്‍ (തിരുവനന്തപുരം), സഞ്ജു ജി, നിഥിന്‍ മധു, അഖില്‍ ജെ.ചന്ദ്രന്‍ (എറണാകുളം), മുഹമ്മദ് സലീം (കോട്ടയം), സുജിത് വി.ആര്‍, ശരത് കെ.പി (തൃശൂര്‍). മധ്യനിര: നിജോ ഗില്‍ബെര്‍ട്ട് (തിരുവനന്തപുരം), അര്‍ജുന്‍ വി (കോഴിക്കോട്), ജിതിന്‍ ജി (പാലക്കാട്), അക്ബര്‍ സിദ്ദീഖ് എന്‍.പി, മുഹമ്മദ് സഫ്‌നീദ് (മലപ്പുറം), റിസ്‌വാന്‍ അലി ഇ.കെ (കണ്ണൂര്‍), അബ്ദു റഹീം (ഇടുക്കി), ഗിഫ്റ്റി ഗ്രേഷ്യസ് (വയനാട്).  
മുന്നേറ്റനിര: സജീഷ് ഇ, മുഹമ്മദ് ആഷിഖ് എസ് (പാലക്കാട്), നരേഷ് ബി.  മറ്റു ഒഫീഷ്യലുകള്‍: പി.കെ അസീസ് (അസി.കോച്ച്), ഹര്‍ഷല്‍ റഹ്മാന്‍ (ഗോള്‍കീപ്പര്‍ കോച്ച്), പി.എം സുധീര്‍കുമാര്‍ (മാനേജര്‍), റോഡ്രിഗസ് നെല്ലിശേരി (ഫിസിയോതെറാപിസ്റ്റ്).  അരുണാചല്‍ പ്രദേശ്, മേഘാലയ, ഗോവ, അസം, സര്‍വിസസ് ടീമുകള്‍ ഉള്‍പ്പെടുന്ന ഗ്രൂപ്പ് എയിലാണ് കേരളം. ഫെബ്രുവരി 21ന് 2.30ന് അസമിനെതിരെയാണ് ആദ്യ മത്സരം. 17ന് രാത്രി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നും ടീം യാത്ര തിരിക്കും.

Latest News