മുംബൈ - ജൂണില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഇന്ത്യയെ രോഹിത് ശര്‍മ നയിക്കുമെന്ന് ബി.സി.സി.ഐ സെക്രട്ടറി ജയ് ഷാ പ്രഖ്യാപിച്ചു. ക്യാപ്റ്റനെ ബി.സി.സി.ഐ പ്രഖ്യാപിക്കുന്നത് അപൂര്‍വമാണ്. ടീമിനെയും ക്യാപ്റ്റനെയും നിശ്ചയിക്കേണ്ട ചുമതല സെലക്ടര്‍മാര്‍ക്കാണ്.
കഴിഞ്ഞ ലോകകപ്പില്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീം ഫൈനലില്‍ തോറ്റെങ്കിലും ആരാധകര ഹൃദയങ്ങള്‍ കീഴടക്കിയെന്ന് ജയ് ഷാ പറഞ്ഞു. കഴിഞ്ഞ ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ സെമിഫൈനലില്‍ തോറ്റ ശേഷം ഹാര്‍ദിക് പാണ്ഡ്യയും ഹാര്‍ദിക് ഇല്ലാത്തപ്പോള്‍ സൂര്യകുമാര്‍ യാദവുമാണ് ഇന്ത്യയെ നയിച്ചിരുന്നത്. പിന്നീട് കഴിഞ്ഞ മാസമാണ് ആദ്യമായി രോഹിത് തിരിച്ചെത്തിയതും അഫ്ഗാനിസ്ഥാനെതിരെ ടീമിനെ നയിച്ചതും.