മഡ്ഗാവ് - ഈ സീസണിലെ ഐ.എസ്.എല്ലില്‍ തോല്‍വിയറിയാത്ത ഏക ടീമെന്ന പദവി ഗോവക്ക് നഷ്ടപ്പെട്ടു. ഗോവയെ അവരുടെ തട്ടകത്തില്‍ നിലവിലെ ചാമ്പ്യന്മാരായ മോഹന്‍ ബഗാന്‍ മറുപടിയില്ലാത്ത ഒരു ഗോളിന് മുട്ടുകുത്തിച്ചു. കഴിഞ്ഞ 12 കളികളില്‍ എട്ട് ജയവും നാല് സമനിലയുമായിരുന്നു ഗോവയുടെ സമ്പാദ്യം. ബഗാനോട് തോറ്റതോടെ ഒന്നാം സ്ഥാനത്ത് തിരിച്ചെത്താനുള്ള അവസരം അവര്‍ പാഴാക്കി.,
15 കളിയില്‍ 31 പോയന്റുമായി ഒഡിഷ ഒന്നാം സ്ഥാനത്ത് തുടരുന്നു. ഗോവക്ക് 13 കളിയില്‍ 28 പോയന്റാണ്. മോഹന്‍ബഗാന് 13 കളിയിലും ബ്ലാസ്‌റ്റേഴ്‌സിന് 14 കളിയിലും 26 പോയന്റാണ്. ഗോള്‍വ്യത്യാസത്തില്‍ ബഗാനാണ് മൂന്നാം സ്ഥാനത്ത്.
എഴുപത്തിനാലാം മിനിറ്റില്‍ ദിമിത്രി പെട്രറ്റോസാണ് മത്സരത്തിലെ ഏക ഗോളടിച്ചത്. ആദ്യ പകുതിയില്‍ ഗോവ ിരവധി അവസരങ്ങളൊരുക്കിയെങ്കിലും ഗോളാക്കാനായില്ല. രണ്ടാം പകുതിയില്‍ ബഗാന്‍ ശക്തമായി തിരിച്ചുവന്നു.