രാജ്‌കോട് - വിരാട് കോലി പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് ഇംഗ്ലണ്ടിന് ഗുണമല്ലേയെന്ന ചോദ്യത്തോട് വൈകാരികമായി പ്രതികരിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ക്യാപ്റ്റന്‍ ബെന്‍ സോറ്റോക്‌സ്. ഇത് ദുഃഖകരമായ സാഹചര്യമാണ്. നമുക്കൊന്നും അറിയാത്ത ചില വ്യക്തിപരമായ സാഹചര്യങ്ങളുടെ പേരിലാണ് കോലി പരമ്പരയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത്. അത് ഏതെങ്കിലും ടീമിന് ഗുണകരമാണോ ദോഷകരമാണോ എന്ന ചിന്തയിലേക്ക് നാം പോവരുത്. വിരാടിന് കളിക്കാനാവാത്തത് ക്രിക്കറ്റിന് പൊതുവില്‍ നഷ്ടമാണ് എന്നേ പറയാവൂ -സ്‌റ്റോക്‌സ് ഉപദേശിച്ചു.
മാനിസികാരോഗ്യം വീണ്ടെടുക്കാന്‍ സ്‌റ്റോക്‌സ് നേരത്തെ ആറു മാസം ക്രിക്കറ്റില്‍ നിന്ന് വിട്ടുനിന്നിരുന്നു. പിതാവ് ബ്രയിന്‍ കാന്‍സര്‍ ബാധിച്ച് മരിച്ചതിനെത്തുടര്‍ന്നായിരുന്നു ഇത്. ഇപ്പോള്‍ വിരാട് നേരിടുന്ന സാഹചര്യത്തില്‍ നിന്ന് നല്ല രീതിയില്‍ പുറത്തുവരാനാവട്ടെയെന്ന് ആശംസിക്കുന്നതായും വിരാടിനെ ക്രിക്കറ്റ് ഫീല്‍ഡില്‍ വീണ്ടും കാണാന്‍ എല്ലാവരും ആഗ്രഹിക്കുന്നതായും സ്റ്റോക്‌സ് പറഞ്ഞു.