രാജ്‌കോട് - ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ നിരവധി കളിക്കാര്‍ വ്യക്തിഗത റെക്കോര്‍ഡുകള്‍ക്കരികിലാണ്. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്‌റ്റോക്‌സിന്റെ നൂറാം ടെസ്റ്റാണ് ഇത്. ടെസ്റ്റ് ക്രിക്കറ്റില്‍ ഡബ്ള്‍ സെഞ്ചുറിയടിക്കാനും ഇന്നിംഗ്‌സില്‍ അഞ്ച് വിക്കറ്റെടുക്കാനും സാധിച്ച 34 കളിക്കാരേയുള്ളൂ, അ്‌വരിലൊരാളാണ് സ്‌റ്റോക്‌സ്.
ഇന്ത്യന്‍ ഓഫ്‌സ്പിന്നര്‍ ആര്‍. അശ്വിന് 500 വിക്കറ്റ് ക്ലബ്ബില്‍ സ്ഥാനം നേടാന്‍ ഒര് ഇര കൂടി മതി. അനില്‍ കുംബ്ലെ മാത്രമാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ അശ്വിനെക്കാള്‍ കൂടുതല്‍ വിക്കറ്റെടുത്തിട്ടുള്ളൂ.
ജെയിംസ് ആന്‍ഡേഴ്‌സന് 700 വിക്കറ്റ് ക്ലബ്ബിലെ ആദ്യ പെയ്‌സ്ബൗളറാവാന്‍ അഞ്ച് വിക്കറ്റ് കൂടി വേണം.
പേപ്പര്‍ ശരിയായി,
റിഹാന് കളിക്കാം
രാജ്‌കോട് - വിസ പ്രശ്‌നം പരിഹരിച്ചതോടെ ലെഗ്‌സ്പിന്നര്‍ റിഹാന്‍ അഹമ്മദിനെ ഇംഗ്ലണ്ടിന്റെ പ്ലേയിംഗ് ഇലവനില്‍ ഉള്‍പെടുത്തി. രണ്ടാം ടെസ്റ്റിന് ശേഷം ഇംഗ്ലണ്ട് ടീം അബുദാബിയില്‍ സമയം ചെലവിട്ട് ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോള്‍ സ്പിന്നര്‍ റിഹാന്‍ അഹമ്മദിനെ വിസ പ്രശ്‌നങ്ങള്‍ കാരണം രാജ്‌കോട് വിമാനത്താവളത്തില്‍ ഏറെ സമയം തടഞ്ഞുവെച്ചിരുന്നു. തുടര്‍ന്ന് താല്‍ക്കാലികമായി റിഹാന് ഇന്ത്യയിലേക്ക് പ്രവേശനം അനുവദിക്കുകയായിരുന്നു. നേരത്തെ ശുഐബ് ബഷീറും വിസ പ്രശ്‌നമുണ്ടായിരുന്നു.
ബഷീറും റിഹാനും പാക്കിസ്ഥാനി കുടുംബത്തില്‍ ഇംഗ്ലണ്ടിലാണ് ജനിച്ചത്.
റിഹാന്‍ പരമ്പരയിലെ രണ്ട് ടെസ്റ്റിലും കളിച്ചിരുന്നു. എട്ട് വിക്കറ്റും 70 റണ്‍സും നേടി. രണ്ടാം ടെസ്റ്റില്‍ നൈറ്റ് വാച്ചമാനായി ഇറങ്ങി 23 റണ്‍സടിച്ചിരുന്നു.