മുഹമ്മദ് സലാഹിനെ സ്വന്തമാക്കാന്‍ വമ്പന്‍ ഓഫറുമായി അല്‍ഇത്തിഹാദ് ക്ലബ്

ജിദ്ദ - ഈജിപ്ഷ്യന്‍ താരമായ മുഹമ്മദ് സലാഹിനെ സ്വന്തമാക്കാന്‍ സൗദിയിലെ അല്‍ഇത്തിഹാദ് ക്ലബ്ബ് 23.5 കോടി യൂറോയുടെ പുതിയ ഓഫര്‍ തയാറാക്കുന്നതായി ബ്രിട്ടീഷ് പത്രമായ ദി അത്‌ലറ്റിക് വെളിപ്പെടുത്തി.
അല്‍ഇത്തിഹാദ് ക്ലബ്ബ് മുഹമ്മദ് സ്വലാഹിന് പ്രതിവര്‍ഷം എട്ടര കോടി യൂറോ വേതനം നല്‍കും. നിലവില്‍ ലിവര്‍പൂളില്‍ നിന്ന് താരം നേടുന്ന വേതനത്തിന്റെ നാലിരട്ടിയാണിത്. ഈ ഓഫറില്‍ മുഹമ്മദ് സ്വലാഹിന്റെ ക്ലബ്ബ് മാറ്റം പൂര്‍ത്തിയാവുകയാണെങ്കില്‍ ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും വലിയ ഇടപാടായി മാറുമിത്.
ലിവര്‍പൂളുമായുള്ള മുഹമ്മദ് സ്വലാഹിന്റെ കരാര്‍ 2025 വേനല്‍ക്കാലത്ത് അവസാനിക്കും. ലിവര്‍പൂളുമായുള്ള കരാര്‍ പുതുക്കുന്നതിന് മുഹമ്മദ് സ്വലാഹുമായി ചര്‍ച്ചകള്‍ നടക്കുന്നുണ്ട്.

 

Latest News