ജക്കാര്‍ത്ത - ഇന്തോനേഷ്യയിലെ ഫുട്‌ബോള്‍ മത്സരത്തിനിടെയുണ്ടായ മിന്നലാക്രമണം വലിയ ദുരന്തമായി. എഫ്.സി ബന്തുംഗും എഫ്.ബി.ഐ സുബാംഗും തമ്മില്‍ കളി നടന്നു കൊണ്ടിരിക്കെയാണ് മിന്നല്‍പ്പിണര്‍ ഗ്രൗണ്ടിലേക്ക് പ്രവഹിച്ചത്. ഒരു കളിക്കാരന്‍ മിന്നലേറ്റ് തല്‍ക്ഷണം മരിച്ചു.
ഫുട്‌ബോള്‍ പാസിനായി കാത്തുനില്‍ക്കുന്നതെന്നും പൊടുന്നനെ മിന്നേലേറ്റ് വീണു മരിക്കുന്നതും കാണികളെ ഞെട്ടിച്ചു. കളിക്കാര്‍ക്കും സ്വന്തം കണ്ണുകളെ വിശ്വസിക്കാനായില്ല. മുപ്പത്തഞ്ചുകാരനായ സെപ്റ്റയ്ന്‍ രഹര്‍ജ എന്ന കളിക്കാരനാണ് മരണപ്പെട്ടത്.
ഇതാദ്യമായല്ല ഫുട്‌ബോള്‍ മത്സരത്തിനിടെ കളിക്കാര്‍ക്ക് മിന്നലേല്‍ക്കുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ ബ്രസീലില്‍ സമാനമായ സംഭവത്തില്‍ ഒരു കളിക്കാരന്‍ മരണപ്പെടുകയും ആറു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. നിക്കരാഗ്വയില്‍ 2023 ലും ഇന്ത്യയിലെ ഝാര്‍ഖണ്ഡില്‍ 2022 ലും മിന്നലേറ്റ് കളിക്കാര്‍ മരണപ്പെട്ടിരുന്നു.