കോഴിക്കോട് - ഐ-ലീഗ് ഫുട്‌ബോളില്‍ തുടര്‍ച്ചയായ രണ്ടാം ജയത്തോടെ ഗോകുലം കേരള എഫ്.സി മൂന്നാം സ്ഥാനത്തേക്കുയര്‍ന്നു. കോഴിക്കോട് ഇ.എം.എസ് സ്‌റ്റേഡിയത്തില്‍ മറുപടിയില്ലാത്ത രണ്ടു ഗോളിന് ഗോകുലം ഫോമിലുള്ള ഷില്ലോംഗ് ലജോംഗിനെ തോല്‍പിച്ചു. ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമില്‍ കെ. സൗരവും എഴുപത്തിരണ്ടാം മിനിറ്റില്‍ മതീയ ബാബോവിച്ചുമാണ് സ്‌കോര്‍ ചെയ്തത്. ഗോകുലത്തിന് വേണ്ടി ബാബോവിച്ചിന്റെ കന്നി ഗോളാണ് ഇത്. കഴിഞ്ഞ അഞ്ചു കളിയില്‍ മൂന്നും തോറ്റതോടെ ഷില്ലോംഗ് ആറാം സ്ഥാനത്തേക്കു പോയി.
13 കളിയില്‍ 28 പോയന്റുമായി മുഹമ്മദന്‍സാണ് ഒന്നാം സ്ഥാനത്ത്. റയല്‍ കശ്മീരും ഗോകുലവും 23 പോയന്റുമായി രണ്ടാം സ്ഥാനം പങ്കിടുന്നു. ഷില്ലോംഗിന് 19 പോയന്റാണ്.