ഇരട്ടകുട്ടികളുടെ ആറാം ജന്മദിനം കളറാക്കി സണ്ണി ലിയോണി, മനം കവരുന്ന സേന്ദശം

മുംബൈ- ഇരട്ടക്കുട്ടികളുടെ ആറാം ജന്മദിനത്തില്‍ മനോഹര സന്ദേശവുമായി ബോളിവുഡ് താരസുന്ദരി സണ്ണി ലിയോണി. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലാണ് സ്‌നേഹവും നന്ദിയും പ്രകടിപ്പിച്ചുകൊണ്ട് ഹൃദയസ്പര്‍ശിയായ ചിത്രവും അടിക്കുറിപ്പും പങ്കുവെച്ചത്. മക്കളായ ആഷറിനെയും നോഹയെയും ചേര്‍ത്തുനിര്‍ത്തി നിങ്ങളില്ലെങ്കില്‍ എന്റെ ജീവിതം അപൂര്‍ണമെന്നാണ് സണ്ണി ലിയോണി കുറിച്ചത്.
ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ പ്രത്യക്ഷപ്പെട്ടതിന് ശേഷം താരപദവിയിലേക്ക് ഉയര്‍ന്ന സണ്ണി ലിയോണി ബോളിവുഡില്‍  മികച്ച അഭിനയത്തിനും ആകര്‍ഷകമായ നൃത്തച്ചുവടുകള്‍ക്കും പേരെടുത്തു. 2011 ലായിരുന്നു ഡാനിയല്‍ വെബറുമായുള്ള വിവാഹം.
വന്‍ ആരാധകവൃന്ദമുള്ള സണ്ണി ലിയോണി അടുത്തിടെ നോയിഡയില്‍ ചിക്ക ലോക്ക എന്ന പേരില്‍ റസ്റ്റോറന്റ് തുറന്നിട്ടുണ്ട്. കോഴിപ്രേമികള്‍ക്കു പ്രിയപ്പെട്ടവയാണ് ഇവിടത്തെ പ്രധാന വിഭവങ്ങള്‍.  സ്‌പൈസി രുചിയാണ് പ്രധാനം. മെനുകാര്‍ഡുകളില്‍ സണ്ണി ലിയോണിയുടെ ചൂടന്‍ ചിത്രങ്ങള്‍ കൂടി ചേര്‍ത്താണ് സ്‌പൈസി ബേസില്‍ ചിക്കന്‍, ചില്ലി ചിക്കന്‍, ചിക്കന്‍ കീമ,പാര്‍സി മട്ടന്‍, മട്ടന്‍ മെഷ്‌വി കെബാബ് തുടങ്ങിയ ഇനങ്ങളിലേക്ക് ഉപയോക്താക്കളുടെ ശ്രദ്ധ ക്ഷണിക്കുന്നത്. ഗംഭീര ആഘോഷത്തോടെ ആയിരുന്നു ഹോട്ടലിന്റെ ഉദ്ഘാടനം.  ഭര്‍ത്താവ് ഡാനിയല്‍ വെബറിനൊപ്പമെത്തിയ സണ്ണി അടുക്കളയില്‍ പാചകത്തിന് ഒപ്പം കൂടുകയും ചെയ്തു.

 

Latest News