Sorry, you need to enable JavaScript to visit this website.

മോഡിയുടെ വിരുന്നിനിടെ സി.പി.എം നേതാവും വന്നു; പ്രധാനമന്ത്രിക്കൊപ്പം ഫോട്ടോ എടുത്തുപോയെന്നും എൻ.കെ പ്രേമചന്ദ്രൻ

Read More

തിരുവനന്തപുരം - പ്രധാനമന്ത്രി നരേന്ദ്ര മോഡിക്കൊപ്പമുള്ള എം.പിമാരുടെ വിരുന്നിനിടെ സി.പി.എം നേതാവും അവിടെ വന്നതായി വെളിപ്പെടുത്തൽ. താനടക്കമുള്ള എട്ടുപേരുമായുള്ള സംഭാഷണത്തിനിടെ സി.പി.എം കേന്ദ്ര കമ്മിറ്റി അംഗമായ നടരാജൻ അവിടെ വന്നുവെന്നും മോഡിക്കൊപ്പം ഫോട്ടോ എടുത്താണ് അദ്ദേഹം മടങ്ങിയതെന്നും ആർ.എസ്.പി നേതാവും എം.പിയുമായ എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
  സി.പി.എം നേതാവായ നടരാജൻ മോഡിക്കൊപ്പം ഫോട്ടോയെടുത്തത് ബി.ജെ.പിയിൽ ചേരാനാണോ എന്ന് തന്നെ വിമർശിച്ച എളമരം കരീം അടക്കമുള്ളവർ വ്യക്തമാക്കണമെന്നും എൻ.കെ പ്രേമചന്ദ്രൻ ഒരു ചാനൽ ചർച്ചയ്ക്കിടെ ആവശ്യപ്പെട്ടു. 
 സംഘപരിവാർ ട്രേഡ് യൂണിയൻ സംഘടനയായ ബി.എം.എസ് പരിപാടിയിൽ പങ്കെടുത്ത എളമരം കരീമാണ് തന്നെ വിമർശിക്കുന്നത്. പാർല്ലമെന്റിൽ മോഡി സർക്കാറിന്റെ ധവളപത്രത്തിനെതിരെ താൻ അതിരൂക്ഷമായ വിമർശം ഉന്നയിക്കുമ്പോൾ രാജ്യസഭയിലെ സി.പി.എമ്മിന്റെ സഭാ നേതാവായ എളമരം കരീം ബി.എം.എസ് സമ്മേളനത്തിൽ പങ്കെടുത്ത് കാപ്പിയും കുടിച്ച് നടക്കുകയായിരുന്നുവെന്നും പ്രേമചന്ദ്രൻ മറുപടി നൽകി.

കൂടുതല് വായിക്കുക

ഈ വിഭാഗത്തിൽ പോസ്റ്റ് ചെയ്ത അനുബന്ധ ലേഖനങ്ങൾ അടങ്ങിയിരിക്കുന്നു (Related Nodes field)

  പ്രധാനമന്ത്രി കാണാൻ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് ഫോൺ വന്നതെന്നും സൗഹൃദ വിരുന്നിനായല്ല വിളിച്ചതെന്നും പ്രേമചന്ദ്രൻ വ്യക്തമാക്കി. പ്രധാനമന്ത്രി വന്നപ്പോൾ നേരെ പാർലമെന്റ് ക്യാന്റീനിലേക്ക് പോയി. അവിടെ വേറെയും നിരവധി പാർലമെന്റ് അംഗങ്ങൾ ഉണ്ടായിരുന്നു. പാർലമെന്ററി രംഗത്ത് മികവ് പുലർത്തിയവരെയാണ് മോഡി വിളിച്ചത്. താൻ ആദ്യമായാണ് കാന്റീനിൽ വരുന്നതെന്നും മോഡി പറഞ്ഞു. ഭക്ഷണത്തിനിടെ മോഡി ഒരക്ഷരം രാഷ്ട്രീയം പറഞ്ഞില്ലെന്നും ഈ സംഭാഷണത്തെ സി.പി.എം വർഗീയ ധ്രുവീകരണത്തിനായി ഉപയോഗിക്കുകയാണെന്നും അത് വിലപ്പോവില്ലെന്നും പ്രേമചന്ദ്രൻ ഓർമിപ്പിച്ചു.

 തനിക്കെതിരെ ഉന്നയിക്കുന്നത് വിലകുറഞ്ഞ ആരോപണമാണെന്നും താൻ ആർ.എസ്.പിയായി തന്നെ തുടരുമെന്നതിൽ സംശയം വേണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പിണറായിയുടെ ഇഫ്താർ വിരുന്നിൽ ആർ.എസ്.എസുകാരും ബി.ജെ.പിക്കാരുമെല്ലാം പങ്കെടുത്തിട്ടുണ്ട്. അതെല്ലാം രാഷ്ട്രീയവത്കരിച്ചിരുന്നോ എന്നും അദ്ദേഹം ചോദിച്ചു. രാഷ്ട്രീയവും സൗഹൃദവും അതിന്റേതായ തലങ്ങളിൽ കാണാൻ തലയിൽ വെളിച്ചം വേണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

Latest News