Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

'വയനാട്ടിലെ ജീവന്റെ വില അഞ്ചുലക്ഷം, സുരക്ഷ വേണം സർക്കാറേ'; വയനാട്ടിൽ ഹർത്താൽ പ്രഖ്യാപിച്ച് കർഷക സംഘടനകൾ

കൽപ്പറ്റ - വയനാട്ടിൽ ചൊവ്വാഴ്ച ഹർത്താലിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ. കാർഷിക സംഘടനകളുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. വന്യജീവി ആക്രമണം തുടർക്കഥയാകുന്ന സാഹചര്യത്തിൽ ജനങ്ങൾക്ക് വേണ്ട സുരക്ഷ സർക്കാർ ഒരുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നതെന്ന് ഫാർമേഴ്‌സ് റിലീഫ് ഫോറം വ്യക്തമാക്കി. 
 ചൊവ്വാഴ്ച രാവിലെ ആറു മുതൽ വൈകീട്ട് ആറു വരെയാണ് ഹർത്താൽ. നിർബന്ധിച്ച് കടകൾ അടപ്പിക്കാനോ വാഹനം തടയാനോ തങ്ങൾ മുതിരില്ലെന്നും മനഃസാക്ഷി മരവിക്കാത്തവർ ഹർത്താലിനോട് സഹകരിക്കണമെന്നും കർഷക സംഘടനാ പ്രതിനിധികൾ പ്രതികരിച്ചു.
 കർഷക സംഘടനകൾ കഴിഞ്ഞ നാലുവർഷക്കാലമായി വയനാട്ടിൽ സമരവും പ്രതിഷേധവും നടത്തുകയാണ്. എന്നിട്ടും ഭരണകൂടം മുഖം തിരിക്കുകയാണെന്ന് സംഘടനകൾ ആരോപിച്ചു. അഞ്ച് ലക്ഷം രൂപയാണ് വയനാട്ടിലെ ജനങ്ങൾക്കിട്ടിരിക്കുന്ന വിലയെന്നും സംഘടനാ പ്രതിനിധികൾ കുറ്റപ്പെടുത്തി. ഇന്നലെ ജനങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ പ്രതിനിധികളെ വളഞ്ഞപ്പോൾ മാത്രമാണ് കൊല്ലപ്പെട്ട അജീഷിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചതെന്നും ഇവർ വ്യക്തമാക്കി.

Latest News