കിസ്‌വ നിർമിക്കുന്നത് എങ്ങനെയെന്നറിയണോ? 

ലോകത്തെ 160 കോടിയിലേറെ വരുന്ന മുസ്‌ലിംകളുടെ ഖിബ്‌ലയായ വിശുദ്ധ കഅ്ബാലയത്തെ അണിയിക്കുന്ന കിസ്‌വയുടെ നിർമാണ രഹസ്യങ്ങൾ അനാവരണം ചെയ്യുന്ന ഡോക്യുമെന്ററി ഹറംകാര്യ വകുപ്പിനു കീഴിലെ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം നിർമിച്ചു. നിരവധി ഘട്ടങ്ങളിലൂടെയാണ് കിസ്‌വ നിർമാണം കടന്നുപോകുന്നത്. നിർമാണം പൂർത്തിയാകുന്ന കിസ്‌വ ദുൽഹജ് ഒന്നിന് വിശുദ്ധ കഅ്ബാലയത്തിന്റെ താക്കോൽ സൂക്ഷിപ്പ് ചുമതലയുള്ള അൽശൈബി കുടുംബത്തിലെ കാരണവർക്ക് ഭരണാധികാരികൾ ഔപചാരികമായി കൈമാറും. ദുൽഹജ് ഒമ്പതിന് അറഫ സംഗമത്തിൽ തീർഥാടക ലക്ഷങ്ങൾ സമ്മേളിക്കുന്ന സമയത്ത് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്‌വ അണിയിക്കും. വർഷത്തിൽ ഒരു തവണയാണ് കഅ്ബാലയത്തെ പുതിയ പുടവ അണിയിക്കുന്നത്. 
കിസ്‌വ നിർമാണത്തെ കുറിച്ച് പ്രതിപാദിക്കുന്ന ആദ്യ ഡോക്യുമെന്ററിയാണിതെന്ന് ഹറംകാര്യ വകുപ്പിനു കീഴിലെ ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം മേധാവി സുൽത്താൻ അൽമസ്ഊദി പറഞ്ഞു. കിസ്‌വ നിർമാണം ഹ്രസ്വമായി വിവരിക്കുന്ന ഡോക്യുമെന്ററി ഇരുഹറമുകളുടെയും പരിചരണത്തിന് സൗദി അറേബ്യ നടത്തുന്ന ശ്രമങ്ങളിലേക്കും വെളിച്ചം വീശുന്നു. ഒരു വർഷത്തോളമെടുത്താണ് ഒരു കിസ്‌വ നിർമിക്കുന്നത്. ഇതിന്റെ എല്ലാ ഘട്ടങ്ങളും ഡോക്യുമെന്ററി വിശദീകരിക്കുന്നുണ്ട്. ഉമ്മുൽജൂദ് ഡിസ്ട്രിക്ടിലെ കിംഗ് അബ്ദുൽ അസീസ് കിസ്‌വ കോംപ്ലക്‌സിൽ പത്തു ദിവസമെടുത്താണ് ഡോക്യുമെന്ററി ചിത്രീകരിച്ചത്. വിശുദ്ധ ഹറമിൽ കിസ്‌വ മാറ്റുന്ന ഘട്ടങ്ങളും ഇതിനുള്ള ഒരുക്കങ്ങളും നാലു ദിവസമെടുത്തും ചിത്രീകരിച്ചു. ആശയ രൂപീകരണം അടക്കം സിനിമാ നിർമാണം പൂർത്തിയാകുന്നതിന് ഒന്നര വർഷമെടുത്തു. സിനിമാ ചിത്രീകരണവുമായി ബന്ധപ്പെട്ട മേഖലകളിൽ മികവ് തെളിയിച്ച സൗദി യുവാക്കളെയാണ് ഡോക്യുമെന്ററി ചിത്രീകരിക്കുന്നതിന് തെരഞ്ഞെടുത്തത്. ഇരുപത്തിയഞ്ചു സാങ്കേതിക വിദഗ്ധർ ചേർന്നാണ് ഡോക്യുമെന്ററി യാഥാർഥ്യമാക്കിയത്. ഇത് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്. മറ്റേതാനും ഭാഷകളിലേക്ക് ഡബ്ബ് ചെയ്യുന്നതിന് ശ്രമം തുടരുകയാണ്. 


പ്രകൃതിദത്തമായ 670 കിലോ പട്ടും 120 കിലോ സ്വർണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഇരുനൂറോളം പേർ കിസ്‌വ ഫാക്ടറിയിൽ ജോലി ചെയ്യുന്നു. ഇവരെല്ലാവും സൗദികളാണ്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. 


സൗദിയ വിമാനങ്ങളിലും ഹറമൈൻ ട്രെയിനുകളിലും സൗദിയിലെ അന്താരാഷ്ട്ര എയർപോർട്ടുകളിലും ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നും സുൽത്താൻ അൽമസ്ഊദി പറഞ്ഞു. ഇക്കഴിഞ്ഞ ദുൽഹജ് ഒന്നിന് ജിദ്ദയിൽ മക്ക ഗവർണറേറ്റ് ആസ്ഥാനത്തെ ഓഫീസിൽ വെച്ച് പുതിയ കിസ്‌വ ഔപചാരികമായി കൈമാറുന്ന ചടങ്ങിൽ വെച്ച് തിരുഗേങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉപദേഷ്ടാവും മക്ക ഗവർണറുമായ ഖാലിദ് അൽഫൈസൽ രാജകുമാരനാണ് ഡോക്യുമെന്ററി ഉദ്ഘാടനം ചെയ്തത്. മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവർണർ അബ്ദുല്ല ബിൻ ബന്ദർ രാജകുമാരനും ഹറംകാര്യ വകുപ്പ് മേധാവി ശൈഖ് ഡോ. അബ്ദുറഹ്മാൻ അൽസുദൈസും ചടങ്ങിൽ സന്നിഹിതരായിരുന്നു. 
പ്രകൃതിദത്തമായ 670 കിലോ പട്ടും 120 കിലോ സ്വർണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ചാണ് കിസ്‌വ നിർമിക്കുന്നത്. ഇരുനൂറോളം പേർ കിസ്‌വ ഫാക്ടറിയിൽ ജോലി ചെയ്യുന്നു. ഇവരെല്ലാവും സൗദികളാണ്. കിസ്‌വയുടെ ഉയരം 14 മീറ്ററാണ്. മുകളിൽനിന്നുള്ള മൂന്നിലൊന്ന് ഭാഗത്ത് 95 സെന്റീമീറ്റർ വീതിയുള്ള ബെൽറ്റുണ്ട്. ചതുരാകൃതിയിലുള്ള പതിനാറു കഷ്ണങ്ങൾ അടങ്ങിയ ബെൽറ്റിന്റെ ആകെ നീളം 47 മീറ്ററാണ്. കിസ്‌വയുടെ ഉൾവശത്ത് വെളുത്ത കട്ടി കൂടിയ കോട്ടൻ തുണിയുണ്ടാകും. ആകെ അഞ്ചു കഷ്ണങ്ങൾ അടങ്ങിയതാണ് കിസ്‌വ. കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തുമായി ഓരോ കഷ്ണങ്ങൾ തൂക്കും. അഞ്ചാമത്തെ കഷ്ണം വാതിലിനു മുന്നിൽ തൂക്കു കർട്ടനാണ്. കർട്ടന് 6.32 മീറ്റർ നീളവും 3.30 മീറ്റർ വീതിയുമുണ്ട്. കിസ്‌വ ഭാഗങ്ങൾ പിന്നീട് പരസ്പരം തുന്നിച്ചേർക്കുയാണ് ചെയ്യുക. ഒരു കിസ്‌വ നിർമിക്കുതിന് എട്ടു മുതൽ ഒമ്പതു മാസം വരെ എടുക്കും. കിസ്‌വ നിർമാണത്തിന് രണ്ടേകാൽ കോടിയിലേറെ റിയാൽ ചെലവു വരുന്നുണ്ടെന്നാണ് കണക്ക്. 

Latest News