Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

യൂറോപ്യന്‍ താരങ്ങള്‍ മങ്ങി, ആവേശക്കടലായി അഫീഫ്

ദോഹ - അക്രം അഫീഫ്.. ഏഷ്യന്‍ ഫുട്‌ബോള്‍ സമീപകാലത്തൊന്നും ഈ പേര് മറക്കില്ല. സോന്‍ ഹ്യുംഗ് മിന്‍ (ടോട്ടനം) കിം മിന്‍ ജേ (ബയേണ്‍ മ്യൂണിക്), വു ലെയ് (എസ്പാന്യോളും), കവോറു മിതോമ, മാത്യു റയാന്‍ (ബ്രൈറ്റന്‍), വതാരു എന്‍ഡൊ (ലിവര്‍പൂള്‍), മെഹ്ദി തരീമി (പോര്‍ടൊ), അലിരിസ ജെഹാന്‍ബക്ഷ് (ഫെയ്‌നൂര്‍ദ്) തുടങ്ങി യൂറോപ്പില്‍ കരുത്തുകാട്ടുന്ന നിരവധി കളിക്കാര്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ അല്‍സദ്ദിന്റെ സ്‌ട്രൈക്കറാണ് വേറിട്ടുനിന്നത്. സെമിഫൈനലില്‍ ഇറാനെതിരെ അതിമനോഹരമായ വിജയ ഗോളടിച്ച അഫീഫ് ഫൈനലില്‍ ജോര്‍ദാനെതിരെ കിട്ടിയ മൂന്ന് പെനാല്‍ട്ടികളും ലക്ഷ്യത്തിലെത്തിച്ചു. ടൂര്‍ണമെന്റിലെ മികച്ച കളിക്കാരനും ടോപ്‌സ്‌കോററുമായി ഇരുപത്തഞ്ചുകാരന്‍. 
രണ്ടാം പകുതിയില്‍ അതിശക്തമായി തിരിച്ചുവന്ന ജോര്‍ദാനെ ഹാട്രിക് പെനാല്‍ട്ടിയില്‍ പിടിച്ചുകെട്ടിയാണ് ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തിയത്.
ഇഞ്ചുറി ടൈമില്‍ അഫീഫിന്റെ മുന്നേറ്റം ഫൗളിലൂടെ തടഞ്ഞ ജോര്‍ദാന്‍ ഗോളി ചുവപ്പ് കാര്‍ഡ് കണ്ടു. എട്ട് ഗോളോടെ അഫീഫ് ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. 
അവസാനമായി ജപ്പാനാണ് തുടര്‍ച്ചയായി കിരീടം നേടിയത്, 2000 ല്‍ ലെബനോനിലും 2004 ല്‍ ചൈനയിലും. 1984 ലും 1988 ലും സൗദി അറേബ്യ ചാമ്പ്യന്മാരായിരുന്നു. 1968, 1972, 1976 വര്‍ഷങ്ങളില്‍ ഇറാന്‍ ഹാട്രിക് കിരീടം നേടി. 1956 ലും 1960 ലും തെക്കന്‍ കൊറിയയും തുടര്‍ച്ചയായി ചാമ്പ്യന്മാരായി. 
ഇരു പകുതികളിലും ഇഞ്ചുറി ടൈമിലുമായി കിട്ടിയ മൂന്ന് പെനാല്‍ട്ടികള്‍ ലക്ഷ്യത്തിലെത്തിച്ച അക്രം അഫീഫായിരുന്നു ഖത്തറിന്റെ ഹീറോ. 13 മിനിറ്റ് നീണ്ട ഇഞ്ചുറി ടൈമില്‍ ഗോളി പുറത്തായതോടെ ജോര്‍ദാന്‍ പൂര്‍ണമായി പ്രതിരോധത്തിലായി. 
രണ്ടാം പകുതിയില്‍ ജോര്‍ദാന്റെ നിരന്തര സമ്മര്‍ദ്ദം ഫലം കാണുകയും അവര്‍ ഗോള്‍ മടക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഖത്തറിന് രണ്ടാം പെനാല്‍ട്ടി ലഭിച്ചത്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ അക്രം അഫീഫിന്റെ ആദ്യ പെനാല്‍ട്ടി ഗോളില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടവേളക്കു ശേഷം ജോര്‍ദാന്‍ ആഞ്ഞടിച്ചു. അറുപത്തേഴാം മിനിറ്റില്‍ യസാന്‍ അല്‍നിഅ്മത്തിലൂടെ ജോര്‍ദാന്‍ തിരിച്ചടിച്ചു. 


 

Latest News