ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ ഖത്തറിന് കിട്ടിയ മൂന്ന് പെനാല്‍ട്ടികളും ലക്ഷ്യത്തിലെത്തിച്ച് ഹാട്രിക് പൂര്‍്ത്തിയാക്കിയ അക്രം അഫീഖ് ഗോളുകള്‍ ആഘോഷിച്ച് എസ് എന്ന ഇംഗ്ലിഷ് അക്ഷരം ഉയര്‍ത്തിക്കാട്ടി. എന്താണ് അതിന്റെ അര്‍ഥമെന്ന് അതോടെ ആരാധകര്‍ അന്വേഷണം തുടങ്ങി. ഭാര്യയുടെ പേര് ഈ അക്ഷരത്തിലാണ് ആരംഭിക്കുന്നതെന്ന് പിന്നീട് വ്യക്തമായി.
രണ്ടാം പകുതിയില്‍ അതിശക്തമായി തിരിച്ചുവന്ന ജോര്‍ദാനെ ഹാട്രിക് പെനാല്‍ട്ടിയില്‍ പിടിച്ചുകെട്ടി ഖത്തര്‍ ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍ കിരീടം നിലനിര്‍ത്തി. സ്വന്തം കാണികളെ സാക്ഷിയാക്കിയാണ് ഖത്തര്‍ 3-1 ന് ജയിച്ചത്.
ഇഞ്ചുറി ടൈമില്‍ അഫീഫിന്റെ മുന്നേറ്റം ഫൗളിലൂടെ തടഞ്ഞ ജോര്‍ദാന്‍ ഗോളി ചുവപ്പ് കാര്‍ഡ് കണ്ടു. എട്ട് ഗോളോടെ അഫീഫ് ടൂര്‍ണമെന്റില്‍ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.