മുംബൈ - ഓസ്ട്രേലിയയിലെ അരങ്ങേറ്റ ടെസ്റ്റ് പര്യടനത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച കരീബിയന്‍ പെയ്സ്ബൗളര്‍ ഷമാര്‍ ജോസഫ് ഐ.പി.എല്ലില്‍ കളിക്കും. പരിക്കേറ്റ ഇംഗ്ലണ്ട് പെയ്സര്‍ മാര്‍ക്ക് വുഡിനു പകരം ലഖ്നൗ സൂപ്പര്‍ജയന്റ്സാണ് ഷമാറിനെ ടീമിലുള്‍പെടുത്തിയത്. ബ്രിസ്ബെയ്ന്‍ ടെസ്റ്റില്‍ ഇരുപത്തിനാലുകാരന് ഏഴ് വിക്കറ്റ് പ്രകടനത്തോടെ വിന്‍ഡീസിനെ വിജയത്തിലേക്ക് നയിച്ചിരുന്നു. അഡ്ലയ്ഡിലെ അരങ്ങേറ്റ ഇന്നിംഗ്സില്‍ അഞ്ചു വിക്കറ്റെടുക്കുകയും ബാറ്റിംഗില്‍ തിളങ്ങുകയും ചെയ്തു. ഇന്റര്‍നാഷനല്‍ ക്രിക്കറ്റില്‍ അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റെടുത്ത അപൂര്‍വം കളിക്കാരിലൊരാളാണ് ഷമാര്‍. സ്റ്റീവ് സ്മിത്തിനെയാണ് പുറത്താക്കിയത്.