ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലില്‍ ഖത്തറിന് വീണ്ടും പെനാല്‍ട്ടി. രണ്ടാമത്തെ പെനാല്‍ട്ടിയും അക്രം അഫീഫ് ലക്ഷ്യത്തിലെത്തിച്ചതോടെ ഖത്തര്‍ 2-1 ന് മുന്നിലെത്തി. രണ്ടാം പകുതിയില്‍ ജോര്‍ദാന്റെ നിരന്തര സമ്മര്‍ദ്ദം ഫലം കാണുകയും അവര്‍ ഗോള്‍ മടക്കുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഖത്തറിന് രണ്ടാം പെനാല്‍ട്ടി ലഭിച്ചത്.
ഇരുപത്തിരണ്ടാം മിനിറ്റില്‍ അക്രം അഫീഫിന്റെ പെനാല്‍ട്ടി ഗോളില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടവേളക്കു ശേഷം ജോര്‍ദാന്‍ ആഞ്ഞടിച്ചു. അറുപത്തേഴാം മിനിറ്റില്‍ യസാന്‍ അല്‍നിഅ്മത്തിലൂടെ ജോര്‍ദാന്‍ തിരിച്ചടിച്ചു.
എന്നാല്‍ മൂന്നു മിനിറ്റിനകം ഖത്തര്‍ ലീഡ് വീണ്ടെടുത്തു. ഇസ്മായീലിനെ അല്‍മര്‍ദി വീഴ്ത്തിയതോടെ വീഡിയൊ റഫറി ഇടപെട്ടു. അഫീഫിന് ഇത്തവണയും പിഴച്ചില്ല. രണ്ടാം പകുതിയില്‍ മനോഹരമായി കളിയിലേക്ക് തിരിച്ചുവന്ന ജോര്‍ദാന് അത് കനത്ത തിരിച്ചടിയായി. ടൂര്‍ണമെന്റില്‍ അഫീഫിന്റെ ഏഴാം ഗോളാണ് ഇത്.