ദോഹ - രണ്ടാം പകുതിയില്‍ ജോര്‍ദാന്റെ നിരന്തര സമ്മര്‍ദ്ദം ഫലം കണ്ടതോടെ ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനല്‍ ആവേശാന്ത്യത്തിലേക്ക്. ഇരുപത്തിരണ്ടാം മിനിറ്റില്‍ അക്രം അഫീഫിന്റെ പെനാല്‍ട്ടി ഗോളില്‍ ആതിഥേയരും നിലവിലെ ചാമ്പ്യന്മാരുമായ ഖത്തര്‍ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ ഇടവേളക്കു ശേഷം ജോര്‍ദാന്‍ ആഞ്ഞടിച്ചു. അറുപത്തേഴാം മിനിറ്റില്‍ യസാന്‍ അല്‍നിഅ്മത്തിലൂടെ ജോര്‍ദാന്‍ തിരിച്ചടിച്ചു.