തുമ്പ - തിരുവനന്തപുരത്തെ തുമ്പ സെയ്ന്റ് സേവ്യേഴ്‌സ് കോളേജ് ഗ്രൗണ്ടില്‍ കേരളത്തിനെതിരെ പുരോഗമിക്കുന്ന രഞ്ജി ട്രോഫി ക്രിക്കറ്റില്‍ ബംഗാളിനു കളിക്കുന്ന ആകാശ് ദീപിനെ ഇംഗ്ലണ്ടിനെതിരായ പരമ്പരക്കുള്ള ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ ഉള്‍പെടുത്തി. ഇരുപത്തേഴുകാരന്‍ ഇംഗ്ലണ്ട് ലയണ്‍സിനെതിരെ ഇന്ത്യ-എക്കു വേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. 29 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ 103 വിക്കറ്റെടുത്തിട്ടുണ്ട്. തുമ്പയില്‍ ആദ്യ ദിനം കേരളത്തിന്റെ രോഹന്‍ പ്രേമിനെ പുറത്താക്കിയിരുന്നു.
ആകാശ് ദീപിന് ഇന്ത്യയുടെ പ്ലേയിംഗ് ഇലവനില്‍ സ്ഥാനം ലഭിക്കാനിടയില്ല. ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും മുകേഷ്‌കുമാറും ടീമിലുണ്ട്. എന്നാല്‍ ടീമിനൊപ്പം കഴിയുന്നത് ആകാശിന് ഗുണം ചെയ്യുമെന്നാണ് സെലക്ടര്‍മാരുടെ വിലയിരുത്തല്‍. ആദ്യ രണ്ട് ടെസ്റ്റില്‍ ടീമിനൊപ്പം സഞ്ചരിച്ച അവേഷ് ഖാനെ രഞ്ജി കളിക്കാന്‍ വിട്ടയച്ചു.