Sorry, you need to enable JavaScript to visit this website.

തുര്‍ക്കിയില്‍ പഴയകാല ദേവാലയം മുസ്ലിം പള്ളിയാക്കി വീണ്ടും തുറക്കുന്നു

ഇസ്താംബൂള്‍-  ഹാഗിയ സോഫിയക്കു പിന്നാലെ തുര്‍ക്കിയിലെ ഇസ്താംബൂളില്‍ മറ്റൊരു ചര്‍ച്ച് കൂടി മുസ്ലിം പള്ളിയാക്കി മാറ്റുന്നു. എ.ഡി നാലാം നൂറ്റാണ്ടിലെ ചോറ ചര്‍ച്ചാണ് അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി വീണ്ടും തുറക്കുന്നത്.  പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ അന്തിമ ഘട്ടത്തിലാണെന്നും മുസ്ലിംകള്‍ക്ക് നമസ്‌കരിക്കാനായി തുറന്നു കൊടുക്കുമെന്നും അനഡോലു വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.  
എഡി നാലാം നൂറ്റാണ്ടിലെ ബൈസന്റൈന്‍ ചോറ ചര്‍ച്ച് ഓട്ടോമന്‍ കാലഘട്ടത്തില്‍ മുസ്ലിം പള്ളിയായിരുന്നു. അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാകുമ്പോള്‍ ഉദ്ഘാടന തീയതി പ്രഖ്യാപിക്കുമെന്നും ഫൗണ്ടേഷന്‍സ് ജനറല്‍ ഡയറക്ടറേറ്റിനെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.  
മസ്ജിദ് പുനരുദ്ധാരണ പദ്ധതി പൂര്‍ത്തിയായെന്നും  പരവതാനി വിരിച്ച് ഇ മാസം 23 ന് ആരാധനയ്ക്കായി തുറക്കുമെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്നും  പ്രസ്താവനയില്‍ പറയുന്നു. ഉദ്ഘാടന തീയതി പിന്നീട് പ്രഖ്യപിക്കും.


കരിയേ എന്നും അറിയപ്പെടുന്ന ചോറയിലെ സെന്റ് സേവിയര്‍ ചര്‍ച്ച് 1945 ഓഗസ്റ്റ് രണ്ടിനാണ് തുര്‍ക്കിയിലെ മന്ത്രിമാരുടെ കൗണ്‍സില്‍ മ്യൂസിയമാക്കി മാറ്റിയത്.
2019ലെ  കോടതി വിധിയാണ് പള്ളിയാക്കി  മാറ്റാന്‍ വഴിയൊരുക്കിയത്
പ്രസിദ്ധമായ ഹാഗിയ സോഫിയ ചര്‍ച്ച് പള്ളിയാക്കാന്‍ തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ 2020ല്‍ ഉത്തരവ് പുറപ്പെടുവിച്ചതോടെയാണ് മസ്ജിദ് തുറക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ടത്.
2020 ജൂലൈയിലാണ് ഹാഗിയ സോഫിയ പള്ളിയായി ഉദ്ഘാടനം ചെയ്യപ്പെട്ടത്. മ്യൂസിയമാക്കി മാറ്റിയ 1945 ലെ സര്‍ക്കാര്‍ തീരുമാനം കോടതി റദ്ദാക്കിയെങ്കിലും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനായി  ചോറ ചര്‍ച്ച് പദ്ധതി മാറ്റിവെക്കുകയായിരുന്നു.

VIDEO അചഞ്ചലമായ പിന്തുണക്ക് നന്ദി പറഞ്ഞ് പാകിസ്ഥാനില്‍ തോറ്റ ഹിന്ദു വനിതാ സ്ഥാനാര്‍ഥി

VIDEO 11,500 കുഞ്ഞുടുപ്പുകള്‍ നിരത്തി; ഇസ്രായില്‍ കൊന്നൊടുക്കിയ കുട്ടികളെ ഓര്‍ത്ത് യു.കെ ബീച്ച്

സൗദി ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ അറിയാം; മലയാളികള്‍ക്കായി ഇന്ന് ചര്‍ച്ച

Latest News