Sorry, you need to enable JavaScript to visit this website.

സൗദി ബിസിനസ് രംഗത്തെ മാറ്റങ്ങള്‍ അറിയാം; മലയാളികള്‍ക്കായി ഇന്ന് ചര്‍ച്ച

ജിദ്ദ- മലയാളി ബിസിനസ് സംരംഭകര്‍ക്കായി സിജി ജിദ്ദ ചാപ്റ്ററിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബിഗ് (ബിസിനസ് ഇനിഷ്യേറ്റീവ് ഗ്രൂപ്പ്)  സൗദി ബജറ്റ്  വിശകലനം ചെയ്യുന്ന പരിപാടി ഇന്ന് (ശനി) നടക്കും.  വൈകുന്നേരം 6:30 ന് ജിദ്ദ ഫലസ്തീന്‍ റോഡിലെ റമാദ ഇന്റര്‍നാഷന്‍ ഹോട്ടിലാലണ് പരിപാടിയെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പ്രവാസികള്‍ സംരംഭകരോ ചെറുകിട കച്ചവടക്കാരോ സംരംഭങ്ങള്‍ തുടങ്ങാന്‍ തയാറെടുക്കുന്നവരോ ആരുമാവട്ടെ, മലയാളികള്‍ക്കായി സൗദിയിലെ പ്രമുഖ ബിസിനസ് അനലിസ്റ്റുകള്‍ വിവിധ സെഷനുകള്‍ അവതരിപ്പിക്കുന്ന ഈ സുവര്‍ണാവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ മുഹമ്മദ് ബൈജു, റിയാസ് കെ.എം, മുഹമ്മദ് കുഞ്ഞി, മുഹമ്മദലി ഓവിങ്ങല്‍, റഷീദ് അമീര്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

 

Latest News