Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

ഖത്തറിനെതിരായ പാശ്ചാത്യന്‍ പ്രചാരവേലകള്‍ ഫലം കാണുന്നു

ദോഹ-സമകാലിക സംഭവ വികാസങ്ങളില്‍ ആര്‍ജവമുള്ള നിലപാടുകളും നടപടികളുമായി മുന്നോട്ടുപോകുന്ന ഖത്തറിനെതിരെയുള്ള പാശ്ചാത്യന്‍ പ്രചാരവേലകള്‍ ഫലം കാണുന്നു.  ഖത്തര്‍ ഫൗണ്ടേഷനുമായുള്ള രണ്ട് പതിറ്റാണ്ടിന്റെ കരാര്‍ അവസാനിപ്പിച്ച്  പ്രശസ്ത അമേരിക്കന്‍ സര്‍വകലാശാലയായ  ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാലയുടെ തീരുമാനത്തെ ഇതിന്റെ ഭാഗമായാണ് കാണുന്നത്.
ഖത്തര്‍ ഫൗണ്ടേഷന്റെ ടെക്‌സസ് എ ആന്‍ഡ് എം സര്‍വകലാശാല കാമ്പസില്‍ നിന്ന് കഴിഞ്ഞ 20 വര്‍ഷത്തിനുള്ളില്‍  1,500ലധികം എഞ്ചിനീയര്‍മാരെ ബിരുദം നേടുകയും പ്രൊഫഷണല്‍ രംഗത്ത് പ്രവേശിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ലോക വിഷയങ്ങളിലെ ഖത്തറിന്റെ നിലപാടുകളെ തെറ്റായി ചിത്രീകരിച്ച റിപ്പോര്‍ട്ടുകള്‍ ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് റീജന്റ്‌സിനെ സ്വാധീനിക്കുകയും ഖത്തര്‍ ഫൗണ്ടേഷനുമായുള്ള   പങ്കാളിത്തം അവസാനിപ്പിക്കുവാന്‍ തീരുമാനിക്കുകയുമായിരുന്നു.

2003ല്‍ സ്ഥാപിതമായ ഖത്തറിലെ ടെക്‌സാസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയിലെ നിലവിലെ വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ തുടര്‍ച്ചയും അതിന്റെ എജ്യുക്കേഷന്‍ സിറ്റി കാമ്പസിലെ എഞ്ചിനീയറിംഗ് പഠനത്തിന്റെ തുടര്‍ച്ചയും ഉറപ്പാക്കുന്നതിനുള്ള പ്രതിബദ്ധത ഖത്തര്‍ ഫൗണ്ടേഷന്‍ സ്ഥിരീകരിച്ചു.


മൂടിവെക്കണം; ബ്രാ ധരിക്കാത്ത യുവതിയെ വിമാന ജീവനക്കാര്‍ ഭീഷണിപ്പെടുത്തി

റഫയിലേക്ക് നീങ്ങുന്നത് വന്‍ദുരന്തമാകുമെന്ന് ഇസ്രായിലിന് മുന്നറിയിപ്പ് നല്‍കി അമേരിക്ക


'വിദ്യാഭ്യാസം, ഗവേഷണം, കമ്മ്യൂണിറ്റി വികസന ഉന്നത വിദ്യാഭ്യാസ കാഴ്ചപ്പാട് എന്നിവയുടെ ലോകോത്തര ആവാസവ്യവസ്ഥയെക്കുറിച്ചുള്ള ദീര്‍ഘകാല കാഴ്ചപ്പാടിലൂടെയാണ്  ഖത്തര്‍ ഫൗണ്ടേഷന്‍ അന്താരാഷ്ട്ര സര്‍വകലാശാലകളുമായി ദീര്‍ഘകാല പങ്കാളിത്തം സ്ഥാപിച്ചതെന്ന് ക്യുഎഫിന്റെ ഉന്നത വിദ്യാഭ്യാസ വിഭാഗം സ്ട്രാറ്റജി, മാനേജ്‌മെന്റ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഹെന്‍ഡ് സൈനല്‍ പറഞ്ഞു.

ക്യുഎഫുമായുള്ള പങ്കാളിത്തം അവസാനിപ്പിക്കാനുള്ള ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയുടെ ബോര്‍ഡ് ഓഫ് റീജന്റ്‌സിന്റെ തീരുമാനം, ക്യുഎഫിന്റെ താല്‍പ്പര്യങ്ങള്‍ക്ക് ഹാനികരമാക്കാന്‍ ലക്ഷ്യമിട്ടുള്ള തെറ്റായ വിവര പ്രചാരണത്താല്‍ സ്വാധീനിക്കപ്പെട്ടതാണ്. ഈ പങ്കാളിത്തം ഖത്തറിനും യുഎസിനും നല്‍കിയ കാര്യമായ ഗുണപരമായ സ്വാധീനത്തെ പരിഗണിക്കാതെ ഈ തെറ്റായ വിവരങ്ങള്‍ തീരുമാനത്തിലെ നിര്‍ണ്ണായക ഘടകമായി മാറിയതും വിദ്യാഭ്യാസത്തിന്റെയും വിജ്ഞാനത്തിന്റെയും അടിസ്ഥാന തത്വങ്ങളെ അസാധുവാക്കാന്‍ ഇത് അനുവദിച്ചു എന്നതും ദൗര്‍ഭാഗ്യകരമാണെന്ന് ഖത്തര്‍ ഫൗണ്ടേഷന്‍ പ്രതികരിച്ചു.

'ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റി പോലെയുള്ള ആഗോളതലത്തില്‍ പ്രശസ്തമായ ഒരു അക്കാദമിക് സ്ഥാപനം ഇത്തരമൊരു പ്രചാരണത്തിന് ഇരയാകുകയും അതിന്റെ തീരുമാനമെടുക്കല്‍ പ്രക്രിയകളില്‍ രാഷ്ട്രീയം നുഴഞ്ഞുകയറാന്‍ അനുവദിക്കുകയും ചെയ്തത് അങ്ങേയറ്റം നിരാശാജനകമാണ്. ഈ തെറ്റായ തീരുമാനം എടുക്കുന്നതിന് മുമ്പ് ക്യുഎഫില്‍ നിന്ന് സത്യം അന്വേഷിക്കാന്‍ ഒരു ഘട്ടത്തിലും ബോര്‍ഡ് ശ്രമിച്ചില്ല എന്നതാണ് ഏറെ ദൗര്‍ഭാഗ്യകരം.
ക്യുഎഫും ടെക്‌സസ് എ ആന്‍ഡ് എം യൂണിവേഴ്‌സിറ്റിയും തമ്മിലുള്ള പങ്കാളിത്തം ഔപചാരികമായി അവസാനിപ്പിക്കുന്നതിനുള്ള പ്രക്രിയയും സമയക്രമവും ഇപ്പോള്‍ ചര്‍ച്ചയിലാണ്.

 

Tags

Latest News