മുംബൈ - ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ പരിക്കുകള്‍ വിടാതെ പിടികൂടുന്നു. കെ.എല്‍ രാഹുലിനും മുഹമ്മദ് ഷമിക്കും രവീന്ദ്ര ജദേജക്കും കഴിഞ്ഞ ടെസ്റ്റുകള്‍ നഷ്ടപ്പെട്ടിരുന്നു. ശ്രേയസ് അയ്യര്‍ മൂന്നാം ടെസ്റ്റില്‍ കളിക്കുന്ന കാര്യം സംശയമാണ്. പുറംവേദന കാരണം ലോകകപ്പിന് മുമ്പ് മാസങ്ങളോളം ശ്രേയസിന് പുറത്തിരിക്കേണ്ടി വന്നിരുന്നു.
മൂന്നു മത്സരങ്ങള്‍ക്കുള്ള ടീമിനെ നിശ്ചയിക്കാന്‍ ഇന്ത്യന്‍ സെലക്ടര്‍മാര്‍ ഇന്ന് യോഗം ചേരും. ജസ്പ്രീത് ബുംറക്ക് വിശ്രമം നല്‍കണമോയെന്നാണ് കമ്മിറ്റി പ്രധാനമായും ചര്‍ച്ച ചെയ്യുക. പരമ്പരയില്‍ ആര്‍. അശ്വിന്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ പന്തെറിഞ്ഞത് ബുംറയാണ്. മൂന്നാം ടെസ്റ്റില്‍ ബുംറക്ക് വിശ്രമം നല്‍കാനും പകരം മുഹമ്മദ് സിറാജിനെ കളിപ്പിക്കാനും ആലോചനയുണ്ടായിരുന്നു. പിന്നീട് ടീം മാനേജ്‌മെന്റ് നിലപാട് മാറ്റിയെന്നാണ് സൂചന. മൂന്നാം ടെസ്റ്റ് നടക്കുന്ന രാജ്‌കോടിലെ പിച്ച് സ്പിന്നിനെക്കാള്‍ പെയ്‌സിനെ തുണക്കുന്നതാണ്. വൈസ് ക്യാപ്റ്റനെന്ന നിലയില്‍ ബുംറയും ചര്‍ച്ചകളില്‍ പങ്കെടുക്കും.
രണ്ടാം ടെസ്റ്റില്‍ പരിക്കേറ്റ് വിട്ടുനിന്ന കെ.എല്‍ രാഹുല്‍ ടീമില്‍ തിരിച്ചെത്തും. രവീന്ദ്ര ജദേജ സംശയമാണ്.
വിരാട് കോലിയുെട ലീവ് തുടരും. അടുത്ത രണ്ട് ടെസ്റ്റില്‍ കൂടി ചുരുങ്ങിയത് മുന്‍ നായകന്‍ വിട്ടുനില്‍ക്കും. വ്യക്തിപരമായ കാരണങ്ങളാണ് കോലി അറിയിച്ചത്.