പാരിസ് -ലോകകപ്പ് റണ്ണേഴ്‌സ്അപ്പ് ഫ്രാന്‍സും യൂറോപ്യന്‍ ചാമ്പ്യന്മാരായ ഇറ്റലിയും യൂറോപ്യന്‍ നാഷന്‍സ് കപ്പില്‍ ഒരേ ഗ്രൂപ്പില്‍ പോരാടും. മുന്‍ ലോക ഒന്നാം നമ്പര്‍ ബെല്‍ജിയവും ഈ ഗ്രൂപ്പിലാണ്. ഇസ്രായേലാണ് നാലാമത്തെ ടീം. സെപ്റ്റംബറിലാണ് നാഷന്‍സ് കപ്പ് ആരംഭിക്കുക. നിലവിലെ ചാമ്പ്യന്മാരായ സ്‌പെയിനും ഡെന്മാര്‍ക്കും സ്വിറ്റ്‌സര്‍ലന്റും സെര്‍ബിയയുമാണ് രണ്ടാമത്തെ ഗ്രൂപ്പില്‍. യൂറോ കപ്പിന്റെ ആതിഥേയരായ ജര്‍മനിക്ക് നെതര്‍ലാന്റ്‌സാണ് കൂട്ട്. ഹംഗറി, ബോസ്‌നിയ ടീമുകളും ഈ ഗ്രൂപ്പിലുണ്ട്. ക്രൊയേഷ്യയും പോര്‍ചുഗലും പോളണ്ടും സ്‌കോട്‌ലന്റുമടങ്ങുന്നതാണ് നാലാമത്തെ ഗ്രൂപ്പ്. ഓരോ ഗ്രൂപ്പില്‍ നിന്നും രണ്ടു വീതം ടീമുകള്‍ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറും.
കഴിഞ്ഞ വര്‍ഷം രണ്ടാം ഡിവിഷനിലേക്ക് തരംതാഴ്ത്തപ്പെട്ട ഇംഗ്ലണ്ടിന് ഫിന്‍ലന്റ്, ഗ്രീസ്, അയര്‍ലന്റ് ടീമുകളുമായി പോരാടണം.