ജിദ്ദ - സൗദി പ്രൊ ലീഗ് ഫുട്‌ബോള്‍ ചാമ്പ്യന്മാരായ അല്‍ഇത്തിഹാദും ക്യാപ്റ്റന്‍ കരീം ബെന്‍സീമയും തമ്മിലുള്ള ബന്ധം കൂടുതല്‍ വഷളായതായി റിപ്പോര്‍ട്ട്. കോച്ച് മാഴ്‌സെലൊ ഗലാഡോയുമായി ഉടക്കി പരിശീല സെഷനില്‍ നിന്ന് രോഷാകുലനായി ബെന്‍സീമ ഇറങ്ങിപ്പോയതായാണ് വാര്‍ത്ത.
അല്‍താഇക്കെതിരായ സൗദി ലീഗ് മത്സരത്തില്‍ ബെന്‍സീമയെ ഇത്തിഹാദ് കളിപ്പിച്ചിരുന്നില്ല. ക്യാപ്റ്റന്‍ ഇല്ലാതെ തന്നെ ഇത്തിഹാദ് 3-0 ന് ജയിച്ചു. ഹംദല്ലയും ഫൈസല്‍ അല്‍ഗാംദിയും റൊമാരിനോയും സ്‌കോര്‍ ചെയ്തു. അതിനു ശേഷവും ഒറ്റക്ക് പരിശീലനം നടത്താനാണ് ബെന്‍സീമക്ക് കോച്ച് നല്‍കിയ നിര്‍ദേശം. അതോടെ ഇരുവരും സംസാരിക്കാതായെന്നാണ് റിപ്പോര്‍ട്ട്. സീസണ്‍ ഇടവേളക്കു ശേഷം 17 ദിവസം വൈകി ബെന്‍സീമ തിരിച്ചുവന്നതോടെയാണ് പ്രശ്‌നം തുടങ്ങിയത്.
തുടര്‍ന്ന് ടീമിനൊപ്പം പരിശീലനം നടത്തുന്നത് കോച്ച് വിലക്കിയിരുന്നു. ഒറ്റക്കുള്ള പരിശീലന കാലം ബെന്‍സീമ പൂര്‍ത്തിയാക്കുകയും ചെയ്തിരുന്നു.