കോഴിക്കോട് : കോഴിക്കോട് ഇ എം എസ് സ്‌റ്റേഡിയത്തില്‍ നാളെ നടക്കുന്ന ഇന്ത്യന്‍ വിമന്‍സ് ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഗോകുലം വനിതാ ടീം ഒഡിഷ എഫ് സിയെ നേരിടും. നിലവിലെ ചാമ്പ്യന്‍ ടീമായ ഗോകുലത്തിന് കിരീട പോരാട്ടത്തിലേക്ക് നിര്‍ണായകമാണ് ഈ മത്സരം. പോയിന്റ് പട്ടികയിലെ ഒന്നാം സ്ഥാനക്കാരാണ് ഒഡിഷ. രണ്ടാമതുള്ള ഗോകുലത്തിന് വിജയത്തില്‍ കുറഞ്ഞതൊന്നും ലക്ഷ്യമില്ല. ഇന്ത്യന്‍ താരമായ സൗമ്യയും, വിദേശ സ്‌െ്രെടക്കര്‍ ഫസീല ഇക്വപുടുമാണ് ഗോകുലത്തിന്റെ ലീഡിങ് ഗോള്‍ സ്‌കോറര്‍മാര്‍ (5 ഗോള്‍ വീതം). അത്രയും തന്നെ ഗോള്‍ നേടിയിട്ടുള്ള വിദേശ സ്‌െ്രെടക്കര്‍ വിന്‍ തേന്‍ങ്കി റ്റുങ്കിലാണ് ഒഡിഷയുടെ പ്രതീക്ഷ. സീസിനിലെ ഏറ്റവും നിര്‍ണായകമായ മത്സരം 3 :30 ന് മുതലാണ്, സ്‌റ്റേഡിയത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്. ഇന്ത്യന്‍ ഫുട്‌ബോള്‍ യൂട്യൂബ് ചാനലിലും മത്സരം തത്സമയം കാണാവുന്നതാണ് .
ഐ ലീഗ് രണ്ടാം ഘട്ടത്തിലെ ഗോകുലത്തിന്റെ ആദ്യ മത്സരത്തിന് പുരുഷ ടീം നാളെ കൊല്‍ക്കത്തയിലെ കല്യാണി സ്‌റ്റേഡിയത്തില്‍ പന്തു തട്ടും രാത്രി 7 നാണ് മത്സരം നടക്കുന്നത് . ഐ ലീഗില്‍ നിലവില്‍ പതിനൊന്ന് മാച്ചുകളില്‍ നിന്ന് പതിനാറു പോയിന്റ് മായി ഏഴാം സ്ഥാനത്താണ് ഗോകുലം. ആറാം സ്ഥാനക്കാരായ ഇന്റര്‍ കാശിയാണ് എതിരാളികള്‍, അടിമുടി മാറ്റങ്ങളുമായിറങ്ങുന്ന ഗോകുലത്തിന് ഇന്റര്‍കാശിയെ തരണം ചെയ്യാനായാല്‍ കിരീട പോരാട്ടത്തിലേക്ക് തിരിച്ചെത്താനായേക്കും, ഗോകുലം കേരള എഫ് സിയില്‍ സെര്‍ബിയന്‍ താരം നിക്കോളയും, സ്പാനിഷ് പ്ലെയറായ ജോനാഥന്‍ വിയേരയും, ഒഡിഷ എഫ് സിയില്‍ നിന്ന് ലോണ്‍ അടിസ്ഥാനത്തില്‍ ലാല്‍ റിംസങ്ങയും ജോയിന്‍ ചെയ്തിരുന്നു.