ദോഹ- കൾച്ചറൽ ഫോറം പ്രാക്സിസ് 1.0 എന്ന തലക്കെട്ടിൽ പബ്ലിക് റിലേഷൻ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു. തെരഞ്ഞെടുത്ത പ്രവർത്തകർക്കായി നടന്ന പരിശീലന പരിപാടി കൾച്ചറൽ ഫോറം പ്രസിഡന്റ് ആർ. ചന്ദ്രമോഹൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് സാദിഖ് അലി അധ്യക്ഷത വഹിച്ചു.
കോളമിസ്റ്റും കൾച്ചറൽ ഫോറം മുൻ പ്രസിഡന്റുമായ ഡോ. താജ് ആലുവ, കൾച്ചറൽ ഫോറം സംസ്ഥാന സമിതി അംഗം റഷീദ് അഹമ്മദ്, റേഡിയോ മലയാളം ഡയറക്ടറും എം.ഡിയുമായ അൻവർ ഹുസൈൻ തുടങ്ങിയവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. കൾച്ചറൽ ഫോറം പബ്ലിക് റിലേഷൻ സെക്രട്ടറി അബ്ദുറഹീം വേങ്ങേരി സ്വാഗതവും മുൻ പ്രസിഡന്റ് എ.സി. മുനീഷ് സമാപന പ്രസംഗവും നടത്തി.






