പാരിസ് - ഈ വര്‍ഷം നടക്കുന്ന പാരിസ് ഒളിംപിക്‌സില്‍ മെഡല്‍ നേടുന്നവര്‍ക്ക് ഈഫല്‍ ഗോപുരത്തിന്റെ ഒരു ഭാഗം സമ്മാനമായി ലഭിക്കും. പാരിസ് ഒളിംപിക്‌സിലെ മെഡലുകള്‍ അനാഛാദനം ചെയ്യുന്ന ചടങ്ങിലാണ് സംഘാടകരുടെ പ്രഖ്യാപനം. ഈഫല്‍ ഗോപുരത്തില്‍ നിന്ന് അടര്‍ത്തിയെടുത്ത ലോഹം കൊണ്ട് നിര്‍മിച്ച ഫ്രാന്‍സിന്റെ രൂപം മെഡലില്‍ പതിക്കും. പാരിസ് ഗെയിംസിനെയും പാരിസിന്റെ പരമ്പരാഗത ചിഹ്നങ്ങളെയും ബന്ധിപ്പിക്കാനാണ് ഇതെന്ന് ക്രിയേറ്റിവ് ഡയരക്ടര്‍ തിയറി റിബൂല്‍ അറിയിച്ചു. ഫ്രാന്‍സിന്റെയും പാരിസിന്റെയും ഏറ്റവും വലിയ പ്രതീകം ഈഫല്‍ ഗോപുരമാണെന്നും അത്‌ലറ്റുകള്‍ക്ക് ലഭിക്കുക പാരിസിന്റെ പ്രതീകവുമായി തിരിച്ചുപോവാനുള്ള അവസരമാണെന്നും അവര്‍ പറഞ്ഞു.