Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

അദ്ഭുതമായി ഐവറികോസ്റ്റ്, നൈജീരിയയുമായി ഫൈനല്‍

ആബിദ്ജാന്‍ - ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായി എന്ന് വിധിയെഴുതിയ ഐവറികോസ്റ്റ് തുടര്‍ച്ചയായ അദ്ഭുതങ്ങളിലൂടെ ആഫ്രിക്കന്‍ കപ്പ് ഫുട്‌ബോളിന്റെ ഫൈനലിലെത്തി. നൈജീരിയയുമായി ആതിഥേയര്‍ കിരീടത്തിനായി പോരാടും. 
സെബാസ്റ്റിയന്‍ ഹാളറുടെ ഗോളില്‍ കോംഗോയെ 1-0 ന് ഐവറികോസ്റ്റ് കീഴടക്കി. അറുപത്തഞ്ചാം മിനിറ്റില്‍ മാക്‌സ് ഗ്രാഡലിന്റെ ക്രോസില്‍ നിന്ന് ഹാളറുടെ ഷോട്ട് ക്രോസ്ബാറിനെ ഉരുമ്മി വല കണ്ടതോടെ അറുപത്തയ്യായിരത്തോളം വരുന്ന കാണികള്‍ ആവേശനൃത്തം ചവിട്ടി. പരിക്കില്‍നിന്ന് മുക്തനായി ഹാളര്‍ ആദ്യമായാണ് ആഫ്രിക്കന്‍ കപ്പില്‍ കളിച്ചത്. 
ദക്ഷിണാഫ്രിക്കയെ ഷൂട്ടൗട്ടില്‍ 4-2 ന് തോല്‍പിച്ചാണ് നൈജീരിയ ഫൈനലിലെത്തിയത്. കേപ് വെര്‍ദെക്കെതിരായ ക്വാര്‍ട്ടര്‍ ഫൈനലില്‍ നാല് പെനാല്‍ട്ടികള്‍ രക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ ഗോളി റോണ്‍വെന്‍ വില്യംസിന് ഇത്തവണ ഹീറോ ആവാന്‍ സാധിച്ചില്ല. അതേസമയം നൈജീരിയന്‍ ഗോളി സ്റ്റാന്‍ലി എന്‍വബാലി രണ്ട് പെനാല്‍ട്ടികള്‍ രക്ഷിച്ചു.
 

Latest News