മുംബൈ - ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയില്‍ വിരാട് കോലിയുെട ലീവ് തുടരും. അടുത്ത രണ്ട് ടെസ്റ്റില്‍ കൂടി ചുരുങ്ങിയത് മുന്‍ നായകന്‍ വിട്ടുനില്‍ക്കും. വ്യക്തിപരമായ കാരണങ്ങളാണ് കോലി അറിയിച്ചത്. ഭാര്യ അനുഷ്‌ക ഗര്‍ഭിണിയാണെന്നും കോലി വിദേശത്താണെന്നും വാര്‍ത്തകളുണ്ടായിരുന്നു. രാജ്‌കോടിലും റാഞ്ചിയിലുമാണ് പരമ്പരയിലെ മൂന്നാമത്തെയും നാലാമത്തെയും ടെസ്റ്റുകള്‍. ധര്‍മശാലയില്‍ നടക്കുന്ന അഞ്ചാം ടെസ്റ്റിനും കോലി സംശയമാണ്. കോലിയുടെ അഭാവത്തില്‍ കെ.എല്‍ രാഹുല്‍ ആദ്യ ടെസ്റ്റിലും രജത് പട്ടിധാര്‍ രണ്ടാം ടെസ്റ്റിലും കളിച്ചു.
ജനുവരി 22 ന് ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്ന ശേഷമാണ് കോലി വ്യക്തിപരമായ കാരണം പറഞ്ഞ് പിന്മാറിയത്. കോലിയും ഭാര്യ അനുഷ്‌കയും രണ്ടാമത്തെ കുഞ്ഞിനെ പ്രതീക്ഷിക്കുന്നതായി ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിലെ കോലിയുടെ ടീമംഗമായിരുന്ന എബി ഡിവിലിയേഴ്‌സ് വെളിപ്പെടുത്തിയിരുന്നു.
രണ്ടാം ടെസ്റ്റില്‍ വിശ്രമം നല്‍കിയ മുഹമ്മദ് സിറാജ്, പരിക്കു കാരണം വിട്ടുനിന്ന രവീന്ദ്ര ജദേജ, രാഹുല്‍ എന്നിവര്‍ മൂന്നാം ടെസ്റ്റിന് പരിഗണിക്കപ്പെടും.