ദോഹ - ഏഷ്യന്‍ കപ്പ് ഫുട്‌ബോളിന്റെ സെമി ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ ഖത്തറിനെതിരെ നാലാം മിനിറ്റില്‍ തന്നെ ഇറാന്‍ മുന്നിലെത്തി. സര്‍ദാര്‍ അസ്മൂനാണ് തകര്‍പ്പന്‍ ബൈസികിള്‍ കിക്കിലൂടെ ഗോളടിച്ചത്. ക്വാര്‍ട്ടര്‍ ഫൈനലില്‍ ജപ്പാനെതിരെ ഒരു ഗോളിന് പിന്നിലായ ശേഷം ഇറാന്‍ ശക്തമായി തിരിച്ചുവരികയായിരുന്നു.
ഇറാന്‍ മൂന്നു തവണ ചാമ്പ്യന്മാരായിരുന്നു. എന്നാല്‍ ഏറ്റവും അവസാനം കിരീടം നേടിയത് 1976 ലാണ്. പിന്നീട് അവര്‍ക്ക് ഫൈനലില്‍ പോലും എത്താന്‍ സാധിച്ചിരുന്നില്ല.