മുംബൈ - ഐ.പി.എല്ലിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ 10 ടീമുകളുടെ ക്യാപ്റ്റന്മാരുടെ പ്രതിഫല വിവരങ്ങള്‍ പുറത്തുവന്നു. ക്യാപ്റ്റന് ഏറ്റവും പ്രതിഫലം നല്‍കുന്ന ടീം ലഖ്‌നൗ സൂപ്പര്‍ജയന്റ്‌സാണ്. ലഖനൗ ക്യാപ്റ്റന്‍ കെ.എല്‍ രാഹുലിന് ഒരു സീസണ്‍ പൂര്‍ണമായി കളിച്ചാല്‍ കിട്ടുക 17 കോടി രൂപയാണ്. ഏറ്റവും പരിചയസമ്പന്നനായ ക്യാപ്റ്റന്‍ മഹേന്ദ്ര ധോണി ഒരുപാട് പിന്നിലാണ്.
ദല്‍ഹി കാപിറ്റല്‍സാണ് രണ്ടാം സ്ഥാനത്ത്. റിഷഭ് പന്തിന് ദല്‍ഹി നല്‍കുന്നത് 16 കോടി രൂപയാണ്. പ്രതിഫലപ്പട്ടികയില്‍ മൂന്നാം സ്ഥാനത്ത് മുംബൈ ഇന്ത്യന്‍സിന്റെ ഹാര്‍ദിക് പാണ്ഡ്യയാണ് -15 കോടി രൂപ. നാലാം സ്ഥാനത്ത് രാജസ്ഥാന്‍ റോയല്‍സിന്റെ മലയാളി നായകന്‍ സഞ്ജു സാംസണും -14 കോടി രൂപ. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ശ്രേയസ് അയ്യര്‍ക്ക് 12.25 കോടി രൂപ ലഭിക്കും. ആറാം സ്ഥാനത്താണ് ധോണി -ചെന്നൈ കിംഗ്‌സ് മഹിക്ക് നല്‍കുന്നത് 12 കോടി രൂപയാണ്.
പഞ്ചാബ് കിംഗ്‌സിന്റെ ശിഖര്‍ ധവാന് എട്ടേ കാല്‍ കോടിയും ഗുജറാത്ത് ടൈറ്റന്‍സിന്റെ ശുഭ്മന്‍ ഗില്ലിന് എട്ട് കോടിയും ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന്റെ ഫാഫ് ഡുപ്ലെസിക്ക് ഏഴ് കോടിയും പ്രതിഫലം കിട്ടുന്നു. ഏറ്റവും കുറവ് സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ അയ്ദന്‍ മാര്‍ക്‌റമിനാണ് -2.6 കോടി. ഐ.പി.എല്ലിന്റെ പതിനേഴാമത് എഡിഷന്‍ മാര്‍ച്ച് 23 ന് ആരംഭിക്കും. മെയ് 29 നാണ് ഫൈനല്‍.