Sorry, you need to enable JavaScript to visit this website.

ഹമാസിന്റെ മറുപടി പോസിറ്റീവ് എന്ന് ഖത്തർ

യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കൺ, ഖത്തർ അമീർ ഷെയ്ഖ് തമീം ബിൻ ഹമദ് അൽ ഥാനിയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തുന്നു.

ദോഹ- ഗാസയിലെ കരട് വെടിർത്തൽ കരാറിനോടുള്ള ഖത്തറിന്റെ മറുപടി ലഭിച്ചതായും മൊത്തത്തിൽ അത് പോസിറ്റീവ് ആണെന്നും ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൽ റഹ്മാൻ അൽഥാനി. മറുപടിയിൽ ചില നിർദേശങ്ങളുണ്ടെന്നും ദോഹയിൽ യു.എസ് വിദേശകാര്യ സെക്രട്ടറി ആന്റണി ബ്ലിങ്കനുമായി നടത്തിയ ചർച്ചകൾക്കുശേഷം അദ്ദേഹം വ്യക്തമാക്കി. എന്നാൽ മറുപടിയുടെ വിശദാംശങ്ങൾ പുറത്തുവിടാൻ അദ്ദേഹം തയാറായില്ല.
ഒത്തുതീർപ്പ് നിർദേശങ്ങളെക്കുറിച്ച് നാളെ ഇസ്രായിൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ചർച്ച ചെയ്യുമെന്ന് ബ്ലിങ്കൻ പറഞ്ഞു. ഇനിയും ഒരുപാട് കാര്യങ്ങൾ ചെയ്യേണ്ടതുണ്ട്. എങ്കിലും ഒരു കരാർ ഉണ്ടാകുമെന്നുതന്നെയാണ് ഞങ്ങളുടെ വിശ്വാസം. അത് അത്യാവശ്യവുമാണ്. അതിനുവേണ്ടി ഞങ്ങൾ നിരന്തരം പ്രയത്‌നിക്കും. സുദീർഘമായ ശാന്തതയും, ബന്ദികളെ പുറത്തുകൊണ്ടുവരികയും കൂടുതൽ ദുരിതാശ്വാസ സഹായം ഗാസയിൽ എത്തിക്കുകയുമാണ് കരാർ കൊണ്ട് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 


ഇതു കൂടി വായിക്കൂ, മൽബു  കഥ

രൂപയില്‍ കടം കൊടുക്കരുത്


 

Latest News