കൊച്ചി- ഗാനരചയിതാവും കവിയുമായ കെ. ജയകുമാര്‍ രചന നിര്‍വഹിക്കുന്ന കൈലാസത്തിലെ അതിഥി സിനിമ ഉടന്‍ തിയേറ്ററുകളിലെത്തുമെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
ട്രൈപ്പാള്‍ ഇന്റര്‍നാഷണലിന്റെ ബാനറില്‍ അജിത് കുമാര്‍ എം പാലക്കാട്, എല്‍. പി സതീഷ് എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്ന ചിത്രമാണ് കൈലാസത്തിലെ അതിഥി.
അജയ് ശിവറാം ചിത്രം സംവിധാനം ചെയ്യുന്നു. കെ. ജയകുമാര്‍ കഥ, തിരക്കഥ, സംഭാഷണം രചിച്ച് ഗാനരചന നിര്‍വ്വഹിക്കുന്ന ചിത്രമാണിത്. തിരുവനന്തപുരം ടാഗോര്‍ തിയേറ്ററില്‍ നടന്ന പ്രിവ്യൂ ചടങ്ങില്‍ പ്രശസ്ത കവി പ്രഭാവര്‍മ്മ ഉള്‍പ്പെടെ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
ഡോ. ഷാനവാസ്, സാബു തിരുവല്ല, അജിത് കുമാര്‍ എം. പാലക്കാട്, എ. ആര്‍. റഹീം, ബോസ്സ്, ശാരദ പാലത്, ദേവ നന്ദിനി, അക്ഷയ്, രുദ്രാക്ഷ്, നിവിന്‍ മുരളി, കാര്‍ത്തിക് സച്ചിന്‍, കൗശല്‍, ഇഷാ മുജീബ്, റോസ് എന്നി ബാലതാരങ്ങള്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
അജി വാവച്ചന്‍ ഛായാഗ്രഹണവും വിജയ് ചമ്പത്ത് സംഗീത സംവിധാനവും ബിബിന്‍ വിശ്വല്‍ ഡോന്‍സ് എഡിറ്റിംഗും നിര്‍വഹിക്കുന്നു. പി. ആര്‍. ഒ: എം. കെ. ഷെജിന്‍.