മുംബൈ - വിശാഖപട്ടണം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയോട് തോറ്റതിന് പിന്നാലെ ഇംഗ്ലണ്ട് ടീം ഇന്ത്യ വിട്ടു. 15 ന് രാജ്‌കോട്ടില്‍ മൂന്നാം ടെസ്റ്റ് ആരംഭിക്കും മുമ്പ് അവര്‍ തിരിച്ചുവരും. അഞ്ചു മത്സര പരമ്പര 1-1 സമനിലയിലാണ്.
യു.എ.ഇയിലാണ് ഇപ്പോള്‍ കളിക്കാരുള്ളത്. കുടുംബാംഗങ്ങളും അവിടെയെത്തും. അവിടെ ക്രിക്കറ്റ് ചര്‍ച്ചയേ ആയിരിക്കില്ലെന്ന് ടീം തീരുമാനിച്ചിരിക്കുകയാണ്. ചില കളിക്കാര്‍ക്ക് വിശാഖപട്ടണത്തു വെച്ച് വൈറല്‍ ബാധയുണ്ടായിട്ടുണ്ട്. 12 ന് രാജ്‌കോട്ടിലാണ് ടീം തിരിച്ചെത്തുക. പരമ്പര തുടങ്ങും മുമ്പ് ഇംഗ്ലണ്ട ടീം അബുദാബിയില്‍ പരിശീലന ക്യാമ്പ് സംഘടിപ്പിച്ചിരുന്നു.