അബുദാബി - പ്രസവത്തിന് ശേഷം ടെന്നിസ് കോര്‍ടില്‍ തിരിച്ചെത്തിയ മുന്‍ ലോക ഒന്നാം നമ്പര്‍ നൊവോമി ഒസാക്ക ഫോം കണ്ടെത്താന്‍ പരുങ്ങുന്നു. അബുദാബി ഓപണില്‍ ജപ്പാന്‍കാരി ആദ്യ റൗണ്ടില്‍ പുറത്തായി. മുന്‍ ലോക ഏഴാം നമ്പര്‍ ഡാനിയേല്‍ കോളിന്‍സാണ് 7-5, 6-0 ന് ഇരുപത്താറുകാരിയെ തകര്‍ത്തത്. കോളിന്‍സ് ഇപ്പോള്‍ 71ാം റാങ്കാണ്.
15 മാസമാണ് ഒസാക്ക വിട്ടുനിന്നത്. അതിനിടയില്‍ മകള്‍ ഷായ് ജനിച്ചു. തിരിച്ചുവന്ന ശേഷം നാലു കളികളില്‍ മൂന്നും ഒസാക്ക തോറ്റു.