ന്യൂദല്‍ഹി - ടോക്കിയൊ ഒളിംപിക്‌സില്‍ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിലെ അംഗം വരുണ്‍കുമാറിനെതിരെ കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമത്തിന് കര്‍ണാടക പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. വിവാഹ വാഗ്ദാനം നല്‍കി പതിനേഴാം വയസ്സ് മുതല്‍ തന്നെ മാനഭംഗം ചെയ്യുന്നുവെന്നാരോപിച്ച് ഇരുപത്തിരണ്ടുകാരിയായ യുവതിയാണ് പോലീസിനെ സമീപിച്ചത്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് ഇരുവരും പരിചയപ്പെട്ടതെന്നും യുവതി പരാതിയില്‍ പറയുന്നു.
ബംഗളൂരുവിലെ സ്‌പോര്‍ട്‌സ് അതോറിറ്റിയില്‍ ഇന്ത്യന്‍ ടീമിന്റെ ക്യാമ്പ് നടക്കവെ വരുണ്‍ താനുമായി ലൈംഗിക ബന്ധത്തില്‍പ്പെട്ടിരുന്നുവെന്ന് യുവതി ബോധിപ്പിച്ചു. സ്‌പെയിനില്‍ എഫ്.ഐ.എച്ച് പ്രോ ലീഗ് നടക്കാനിരിക്കെയാണ് വരുണിനതിരെ ആരോപണമുയര്‍ന്നിരിക്കുന്നത്. വരുണ്‍ ഇരുപത്തിനാലംഗ ടീമിലുണ്ട്.
2023 ലെ ഹാങ്ചൗ ഏഷ്യന്‍ ഗെയിംസില്‍ ചാമ്പ്യന്മാരായ ഇന്ത്യന്‍ ടീമിലും വരുണ്‍ അംഗമായിരുന്നു.