റിയാദ് - പുതുക്കിപ്പണിത സാന്‍ഡിയേഗൊ ബെര്‍ണബാവു സ്റ്റേഡിയത്തിലെ ഉദ്ഘാടന മത്സരത്തിന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുടെ അന്നസ്ര്‍ ക്ലബ്ബിനെ റയല്‍ മഡ്രീഡ് ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. റൊണാള്‍ഡോയുടെ മുന്‍ ക്ലബ്ബാണ് റയല്‍. റയല്‍ പ്രസിഡന്റ് ഫ്‌ളോറന്റീനൊ പെരസുമായി സ്വരച്ചേര്‍ച്ചയില്ലാതെയാണ റൊണാള്‍ഡൊ ക്ലബ്ബ് വിട്ടത്. റയലിന്റെ സുവര്‍ണകാലത്തിന് കാരണക്കാരനായ താരത്തിന് അര്‍ഹിച്ച വിടവാങ്ങല്‍ ലഭിച്ചിരുന്നില്ല. അതിന് പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ് റയല്‍. ബെര്‍ണബാവു ഉദ്ഘാടനച്ചടങ്ങിന് അന്നസ്‌റിനെ ക്ഷണിക്കുമെന്ന അറബ് ജേണലിസ്റ്റ് സൗദ് അല്‍സറാമിയാണ് വെളിപ്പെടുത്തിയത്. ഈ വര്‍ഷാവസാനമോ അടുത്ത വര്‍ഷം തുടക്കത്തിലോ ബെര്‍ണബാവു മത്സരങ്ങള്‍ക്ക് സജ്ജമാവും.