റിയാദില്‍ കിംഗ് സ്ലാം, ടെന്നിസ് താര മേള

റിയാദ് - സൗദി അറേബ്യയുടെ തലസ്ഥാന നഗരിയില്‍ സംഘടിപ്പിക്കുന്ന '6 കിംഗ് സ്ലാം' ലോകത്തിലെ ആറ് മുന്‍നിര താരങ്ങള്‍ കളിക്കും. സൗദി ടെന്നിസ് അംബാസഡര്‍ കൂടിയായ മുന്‍ ലോക ഒന്നാം നമ്പര്‍ റഫായേല്‍ നദാല്‍, റെക്കോര്‍ഡ് ഗ്രാന്റ്സ്ലാമുകള്‍ക്കുടമയായ നോവക് ജോകോവിച്, ലോക രണ്ടാം നമ്പര്‍ കാര്‍ലോസ് അല്‍കാരസ്, ഇക്കഴിഞ്ഞ ഓസ്‌ട്രേലിയന്‍ ഓപണില്‍ കിരീടം നേടിയ യാനിക് സിന്നര്‍, ഗ്രാന്റ്സ്ലാം ചാമ്പ്യന്‍ ചാനില്‍ മെദ്‌വദേവ്, ഹോള്‍ഗര്‍ റൂണെ എന്നിവര്‍ ഒക്ടോബറില്‍ നടക്കുന്ന പ്രദര്‍ശന മത്സരങ്ങളില്‍ പങ്കെടുക്കും. 
റൂണെ ഒഴികെ എല്ലാവരും ഗ്രാന്റ്സ്ലാം ചാമ്പ്യന്മാരാണ്. നോവക് 24 ഗ്രാന്റ്സ്ലാമുകള്‍ക്കും നദാല്‍ 22 ഗ്രാന്റ്സ്ലാമുകള്‍ക്കും ഉടമയാണ്. അല്‍കാരസിന് രണ്ടും മെദ്‌വദേവിനും സിന്നര്‍ക്കും ഓരോ ഗ്രാന്റ്സ്ലാമുകളുണ്ട്. 
21 വയസ്സിന് താഴെ പ്രായമുള്ള മികച്ച കളിക്കാരുടെ വര്‍ഷാന്ത ടൂര്‍ണമെന്റായ നെക്സ്റ്റ് ജെന്‍ ഫൈനല്‍സിന് കഴിഞ്ഞ വര്‍ഷം മുതല്‍ സൗദിയാണ് വേദിയൊരുക്കുന്നത്. വനിതകളുടെ വര്‍ഷാന്ത ഫൈനല്‍സും സൗദിയില്‍ നടത്താന്‍ ചര്‍ച്ച പുരോഗമിക്കുന്നുണ്ട്. 
 

Latest News