Sorry, you need to enable JavaScript to visit this website.

സൗദിയില്‍ ബിനാമി പരിശോധന അവസാനിച്ചിട്ടില്ല; കഴിഞ്ഞ വര്‍ഷത്തെ പിഴ 2.45 കോടി റിയാല്‍

ജിദ്ദ - ബിനാമി ബിസിനസ് വിരുദ്ധ നിയമം ലംഘച്ചതിന് വിവിധ പ്രവിശ്യകളില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ വര്‍ഷം ആകെ 2.45 കോടി റിയാല്‍ പിഴ ചുമത്തിയതായി വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിനു കീഴിലെ പ്രത്യേക കമ്മിറ്റി കഴിഞ്ഞ വര്‍ഷം ആകെ 850 നിയമ ലംഘനങ്ങളാണ് പരിശോധിച്ചത്.
സാമ്പത്തിക ഇടപാടുകള്‍ക്ക് സ്വന്തം പേരിലല്ലാത്ത ബാങ്ക് അക്കൗണ്ടുകള്‍ സ്ഥാപനങ്ങള്‍ ഉപയോഗിക്കല്‍, സ്ഥാപനത്തിന്റെ പേരില്ലാത്ത ബാങ്ക് അക്കൗണ്ട് വിദേശി ഉപയോഗിക്കല്‍, സ്ഥാപനം സ്വന്തം ഇഷ്ടപ്രകാരം പ്രവര്‍ത്തിപ്പിക്കുന്നതിന് ചെക്കുകളും സീലുകളും ലെറ്റര്‍പാഡുകളും അടക്കമുള്ള ഉപകരണങ്ങള്‍ വിദേശികള്‍ ഉപയോഗിക്കല്‍, ഉടമകളുടെയും പാര്‍ട്ണര്‍മാരുടെയും അവകാശങ്ങളും അധികാരങ്ങളും വിദേശികള്‍ക്ക് നല്‍കല്‍, സ്വന്തം ജോലിയുടെ സ്വഭാവത്തിന് നിരക്കാത്ത നിലക്കുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ വിദേശി കൈപ്പറ്റല്‍, സ്ഥാപനത്തിന്റെ വരുമാനവും ലാഭവും വിദേശിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലേക്ക് മാറ്റല്‍ എന്നീ നിയമ ലംഘനങ്ങളാണ് സ്ഥാപനങ്ങളുടെ ഭാഗത്ത് പ്രധാനമായും കണ്ടെത്തിയത്.

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

VIDEO ഭാര്യക്ക് സല്യൂട്ടും ചുംബനവും; സൗദിയിലെ ബിരുദദാന ചടങ്ങ് വേറിട്ട കാഴ്ചയായി

ഇന്ത്യയെ ഇഷ്ടപ്പെടുന്ന രാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്ത് ഇസ്രായില്‍; കമന്റുകള്‍ രസകരം

Latest News