Sorry, you need to enable JavaScript to visit this website.

ഹിന്ദുമഹാസഭയുടെ എതിർപ്പിനിടെ നാളെ താജ്മഹലില്‍ ഉറൂസ്; എ.എസ്.ഐ അനുമതി ആവശ്യമില്ല

ആഗ്ര-താജ്മഹലില്‍ മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ 369ാം ഉറൂസ് നാളെ മുതല്‍. ഹിന്ദുമഹാസഭയുടെ എതിര്‍പ്പിനെ തുടര്‍ന്നാണ് ഫെബ്രുവരി ആറു മുതല്‍ എട്ട് വരെ നടക്കുന്ന ഉറൂസ് വാര്‍ത്താ പ്രാധാന്യം നേടിയത്.
ഷാജഹാന്റെ ചരമദിനത്തില്‍ നടത്തപ്പെടുന്ന ഉറൂസ് താജ്മഹലില്‍ വര്‍ഷം തോറും മൂന്ന് ദിവസങ്ങളിലായാണ് നടക്കാറുള്ളത്. ഇത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹിന്ദു മഹാസഭ കോടതിയെ സമീപിക്കുകയായിരുന്നു.
ഉറൂസ് നടത്താന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഹിന്ദുമഹാസഭയുടെ ജില്ലാ പ്രസിഡന്റ് സൗരഭ് ശര്‍മയാണ് ആഗ്ര കോടതിയില്‍ വെള്ളിയാഴ്ച ഹരജി നല്‍കിയത്. എന്നാല്‍ മാര്‍ച്ച് നാലിനാണ് ഹരജി കോടതി പരിഗണിക്കുക.
ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ(എഎസ്‌ഐ)യുടെ കീഴിലുള്ള സ്മാരകങ്ങളില്‍ മതചടങ്ങുകള്‍ അനുവദിക്കരുതെന്നും താജ്മഹലിനകത്ത് നടക്കുന്ന ഉറൂസ് നിയമവിരുദ്ധമാണെന്നും ഹരജിക്കാരനായ സൗരഭ് ശര്‍മ  പറഞ്ഞു.

ഉറൂസ് സംഘാടക സമിതിക്ക് മുന്‍കൂര്‍ അനുമതി നല്‍കിയിട്ടില്ലെന്ന് എഎസ്‌ഐ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സ്മാരകത്തിനുള്ളില്‍ ഏതെങ്കിലും മതപരമായ ചടങ്ങുകള്‍ സംഘടിപ്പിക്കുന്നതില്‍ നിന്ന് കമ്മിറ്റിയെ തടയണമെന്നും ശര്‍മ പറഞ്ഞു.

അതേസമയം, എഎസ്‌ഐ അനുമതി നല്‍കേണ്ടതില്ലെന്നും നിയമങ്ങളൊന്നും ലംഘിക്കാത്തിടത്തോളം എല്ലാ വര്‍ഷവും ചടങ്ങ് അനുവദിക്കപ്പെടുമെന്നും ഉറൂസ് സംഘാടക സമിതി ചെയര്‍മാന്‍ സയ്യിദ് ഇബ്രാഹിം സെയ്ദി പറഞ്ഞു.  ഉറൂസിന്റെ ഒരുക്കം വിലയിരുത്താന്‍ ഏതാനും ദിവസം മുമ്പ് എഎസ്‌ഐ ഓഫീസില്‍ യോഗം നടന്നിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഭാര്യയും മക്കളുമെത്തിയത് മൂന്ന് ദിവസം മുമ്പ്; നൊമ്പരമായി കണ്ണൂര്‍ സ്വദേശിയുടെ മരണം

കുവൈത്ത് ഫാമലി,ടൂറിസ്റ്റ്, വാണിജ്യ വിസകള്‍ പുനരാരംഭിച്ചു, പുതിയ വ്യവസ്ഥകള്‍; ബുധനാഴ്ച മുതൽ അപേക്ഷിക്കാം

വി.പി.എന്‍ ഉപയോഗിക്കാന്‍ അനുവാദമുണ്ട്; പക്ഷേ, ദുരുപയോഗത്തിന്റെ ശിക്ഷ കൂടി അറിയണം

Latest News