ഫ്‌ളോറന്‍സ് - സ്വീഡന്റെ ഇതിഹാസ താരം കുര്‍ട് ഹാംറിനും കാലയവനിക്കുള്ളില്‍ മറഞ്ഞതോടെ 1958 ലെ ലോകകപ്പ് ഫുട്‌ബോള്‍ കളിച്ച എല്ലാവരും ഓര്‍മയായി. ഹാംറിന് 89 വയസ്സായിരുന്നു. ഇറ്റലിയില്‍ ഫിയറന്റീനയുടെ കളിക്കാരനായിരുന്നു ഹാംറിന്‍. ഹാംറിന്റെ കരുത്തിലാണ് സ്വീഡന്‍ ആ ലോകകപ്പില്‍ ഫൈനലിലെത്തിയതും പെലെയുടെയും ഗരിഞ്ചയുടെയും ബ്രസീലിനോട് പോരാടിയതും. ബ്രസീലിന്റെ ആദ്യ ലോകകപ്പ് കിരീടമായിരുന്നു അത്. ഫൈനലില്‍ 5-2 നാണ് അവര്‍ സ്വീഡനെ തോല്‍പിച്ചത്.
സ്വീഡനു വേണ്ടി 32 മത്സരങ്ങളില്‍ 17 ഗോളടിച്ചു. 1958 ലെ ലോകകപ്പ് സെമിഫൈനലില്‍ ജര്‍മനിക്കെതിരെ സ്‌കോര്‍ ചെയ്തിരുന്നു. ബ്രസീലിനു വേണ്ടി കളിച്ച മാരിയൊ സഗാലൊ 92 ാം വയസ്സില്‍ കഴിഞ്ഞ വര്‍ഷം അവസാനമാണ് മരിച്ചത്.