ന്യൂദല്‍ഹി - ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു കളിയും തോറ്റ് ഇന്ത്യ പുറത്തായതിന്റെ കാരണങ്ങള്‍ വിശദീകരിച്ച് കോച്ച് ഇഗോര്‍ സ്റ്റിമാക്.
ഒന്ന്, ഐ.എസ്.എല്‍ ക്ലബ്ബുകള്‍ക്കുള്‍പ്പെടെ നിലവാരമില്ല. ഇന്ത്യന്‍ ക്ലബ്ബുകള്‍ ബംഗ്ലാദേശിലെയും മാലദ്വീപിലെയും ടീമുകളോട് പോലും തോല്‍ക്കുന്നു. അത് നന്നാവാതെ ഇന്ത്യന്‍ ടീം മെച്ചപ്പെടില്ല.
രണ്ട്, കളിക്കാരെ ഒരുമിച്ച് കിട്ടുന്നില്ല. ഇന്ത്യയുടെ മികച്ച കളി ഓസ്‌ട്രേലിയക്കെതിരെയായിരുന്നു. കൂടുതല്‍ സമയം ഒരുങ്ങിയതിനാലാണ് ഇത്. മറ്റു ടീമുകള്‍ക്ക് ശരാശരി 27 ദിവസം കിട്ടിയപ്പോള്‍ ഇന്ത്യക്ക് കിട്ടിയത് 13 ദിവസമായിരുന്നു.
മൂന്ന്, ഇന്ത്യയുടെ കളിക്കാരനും ലോകത്തിലെ പ്രധാന ലീഗുകളില്‍ കളിക്കുന്നില്ല. ഏഷ്യന്‍ കപ്പില്‍ അണ്ടര്‍-18, 20, 23 വിഭാഗങ്ങളില്‍ ഒരിക്കല്‍പോലും ഇന്ത്യ യോഗ്യത നേടിയിട്ടില്ല. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം തവണയാണ് സീനിയര്‍ ടീം യോഗ്യത നേടിയത്.
നാല്, പരിശീലനത്തിന്റെ ഫലം പരിശോധിക്കാനുള്ള അടിസ്ഥാന സൗകര്യങ്ങളൊന്നും ഫെഡറേഷന്‍ നല്‍കിയിട്ടില്ല.
്അഞ്ച്, പ്രധാന കളിക്കാരായ ആശിഖ് കുരുണിയന്‍, ജീക്‌സന്‍ സിംഗ്, അന്‍വര്‍ അലി എന്നിവരുടെ പരിക്ക് ടീമിനെ തളര്‍ത്തി. സഹല്‍ അബ്ദുല്‍സമദിനെ അവസാന മത്സരത്തിന് മാത്രമാണ് കിട്ടിയത്. ടീമിന് സ്ഥിരത പകരുന്നവരാണ് ഇവരെല്ലാം.