കുവൈത്ത്‌സിറ്റി-കുവൈത്തിലെ നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്)യൂനിറ്റിന്റെ നേതൃത്വത്തിൽ മന്നം ഭവനപദ്ധതിയിൽ ഈ വർഷം പത്ത് സ്‌നേഹവീടുകൾ നിർമ്മിച്ചു നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു. എട്ടു ലക്ഷം രൂപ വരെ ചെലവിട്ടുള്ള വീടുകളാണ് നിർമിക്കുക.വിവിധ സമുദായത്തിൽപെട്ട നിർധനരായവർക്ക് വീട് നൽകുമെന്ന് ഭാരവാഹികൾ പറഞ്ഞു.എൻ.എസ്.എസിന്റെ ആഭിമുഖ്യത്തിൽ സാൽവ പാംബീച്ച് ഹോട്ടലിൽ സമന്നം ജയന്തി ആഘേഷം വെള്ളിയാഴ്ച നടത്തും.ലുലു ഗ്രൂപ്പ് ചെയർമാൻ പത്മശ്രീ എം.എ യൂസഫലി പൊതുസമ്മേളനം ഉദ്ദ്ഘാടനം ചെയ്യും. കേരളാ മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ മുഖ്യപ്രഭാഷണം നടത്തും.
2001ൽ രൂപികരിച്ച എൻ.എസ്.എസ് കുവൈത്ത് യൂനിറ്റ് എട്ട് കരയോഗങ്ങളായാണ് പ്രവർത്തിക്കുന്നത്.വിനതാ സമാജവും ബാലസമാജവും പ്രവർത്തിക്കുന്നുണ്ട്.5200ൽ അധികം അംഗങ്ങളുള്ള സംഘടന നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ നടത്തി വരുന്നു.കഴിഞ്ഞ വർഷം മരണമടഞ്ഞ 10 അംഗങ്ങളുടെ കുടുംബംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകി.50 പേർക്ക് വിദ്യാഭ്യാസ സഹായവും നാട്ടിൽ 60 പേർക്ക് മെഡിക്കൽ ഉപകരണങ്ങൾ വിതരണം ചെയ്തതായും ഭാരവാഹികൾ പറഞ്ഞു.പ്രസിഡണ്ട് അനീഷ് പി.നായർ,ജനറൽ സെക്രട്ടറി കാർതിക് നാരായണൻ,ട്രഷറർ ടവ്യമാ.ഏ.ചമശൃ,വനിതാ സമാജം കൺവീനർ ദീപ്തി പ്രശാന്ത് എന്നിവർ പങ്കെടുത്തു.






