കുവൈത്ത്സിറ്റി- നായർ സർവീസ് സൊസൈറ്റി കുവൈത്ത് യൂനിറ്റ് മന്നത്ത് പത്മനാഭന്റെ പേരിൽ ഏർപ്പെടുത്തിയ പ്രഥമ മന്നം പുരസ്ക്കാരം പ്രമുഖ വ്യവസായി പത്മശ്രീ എം.എ യൂസഫലിക്ക് നൽകും.വെള്ളിയാഴ്ച കുവൈത്തിൽ നടക്കുന്ന മന്നം ജയന്തിയുടെ ആഘോഷചടങ്ങിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.എൻ.എസ്.എസ് കുവൈത്ത് രക്ഷാധികാരി കെ.പി.വിജയകുമാർ, അഡൈ്വസറി ബോർഡ് അംഗങ്ങളായ ബൈജു പിള്ള,സജിത് സി.നായർ,ഓമനക്കുട്ടൻ നൂറനാട് എന്നിവരടങ്ങുന്ന കമ്മിറ്റിയാണ് പുരസ്ക്കാര ജേതാവിനെ തെരഞ്ഞെടുത്തത്.






