മസ്‌കറ്റ്- രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി കുവൈത്ത് അമീർ ശൈഖ് മിഷൽ അൽ അഹമ്മദ് അൽ ജാബിർ അൽ സബാഹ് ഇന്ന് ഒമാനിലെത്തും.നാളെ നടക്കുന്ന ദുഃഖം റിഫൈനറി ആൻഡ് പെട്രോകെമിക്കൽ ഇൻഡസ്ട്രീസിന്റെ ഉദ്ഘാടന ചടങ്ങിൽ കുവൈത്ത് അമീർ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിക്കിനൊപ്പം പങ്കെടുക്കും.
കഴിഞ്ഞ ദിവസം സൗദി ഭരണാധികാരി സൽമാൻ രാജാവും കുവൈത്ത് അമീർ ശൈഖ് മിശ്അൽ അൽഅഹമ്മദ് അൽജാബർ അൽസബാഹും കൂടിക്കാഴ്ച നടത്തിയിരുന്നു. റിയാദിലെ അൽഅർഗ കൊട്ടാരത്തിൽ കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാന്റെ സാന്നിധ്യത്തിലാണ് കൂടിക്കാഴ്ച നടന്നത്.






