വിശാഖപട്ടണം - ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അവസാന ഘട്ടത്തിലേക്ക്. ഇന്ത്യയുടെ രവിചന്ദ്രന്‍ അശ്വിന്‍ 500 വിക്കറ്റ് ക്ലബ്ബിലെത്താന്‍ ഒരു വിക്കറ്റിനായി ശ്രമം തുടരുന്നു. 399 റണ്‍സ് ലക്ഷ്യം പിന്തുടരുന്ന ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് നഷ്ടപ്പെട്ടെങ്കിലും അവര്‍ പ്രതീക്ഷ കൈവിട്ടിട്ടില്ല. ഏഴിന് 268 ലെത്തിയ അവര്‍ ലക്ഷ്യം നൂറിനോടടുപ്പിക്കുകയാണ്. ബെന്‍ സ്റ്റോക്‌സിനെ (11) ശ്രേയസ് അയ്യര്‍ റണ്ണൗട്ടാക്കിയെങ്കിലും ഇംഗ്ലണ്ട പൊരുതുകയാണ്.
രാവിലെ ഒല്ലി പോപ്പിന്റെയും (23) ജോ റൂട്ടിന്റെയും (16) വിലപ്പെട്ട വിക്കറ്റെടുത്താണ് അശ്വിന്‍ വിക്കറ്റ് നമ്പര്‍ 499 ലെത്തിയത്. ടോം ഹാര്‍ട്‌ലിയും അശ്വിന്റെ പന്തില്‍ പുറത്തായതായി അമ്പയര്‍ വിധിച്ചെങ്കിലും റിവ്യൂയിലൂടെ ബാറ്റര്‍ ആയുസ്സ് നീട്ടി. ഹാര്‍ട്‌ലിയും (29 നോട്ടൗട്ട്) ബെന്‍ ഫോക്‌സും (31 നോട്ടൗട്ട്) തമ്മിലുള്ള കൂട്ടുകെട്ട് 50 റണ്‍സ് പിന്നിട്ടു. നൈറ്റ് വാച്ച്മാന്‍ റിഹാന്‍ അഹമദ് (23), ഓപണര്‍ സാക് ക്രോളി (73) എന്നിവരും പുറത്തായി.
ഇന്ത്യന്‍ ബൗളര്‍മാറില്‍ അനില്‍ കുംബ്ലെ മാത്രമാണ് ഇതുവരെ 500 കടന്നത്. ആദ്യ ടെസ്റ്റ് ഇംഗ്ലണ്ട് ആണ് ജയിച്ചത്