കോഴിക്കോട് -ഇഎംഎസ് കോര്‍പ്പറേഷന്‍ സ്‌റ്റേഡിയത്തില്‍ നടന്ന ഇന്ത്യന്‍ വനിതാ ലീഗ് ഫുട്‌ബോള്‍ മത്സരത്തില്‍ ഗോകുലം കേരള എഫ്‌സി 5-1ന് ഹോപ്‌സ് എഫ്‌സിയെ തോല്‍പ്പിച്ചു. തുടര്‍ച്ചയായ നാലാമത്തെ മത്സരത്തിലാണ് ഗോകുലം അജയ്യരായി മുന്നേറുന്നത്.
സൗമ്യ ഗുഗുലോത്തും അഞ്ജു തമാംഗും മികച്ച ഫോമിലായിരുന്നു, സൗമ്യ മൂന്നു തവണ വലകുലുക്കിയപ്പോള്‍, തമാങ് മൂന്ന് അസിസ്റ്റുകള്‍ നല്‍കുകയും രണ്ട് ഗോളുകള്‍ സ്വന്തമാക്കുകയും ചെയ്തു. ഹോപ്‌സിന്റെ ഫ്രെഡ്രിക്ക ടോര്‍കുഡ്‌സോര്‍ പെനാല്‍റ്റി യിലൂടെ ഒരു ഗോള്‍ നേടി.
മത്സരത്തിന്റെ നിയന്ത്രണം ഗോകുലോത്തിനായിരുന്നു, ഡല്‍ഹി ആസ്ഥാനമായുള്ള ഹോപ്‌സ് ടീം അവരുടെ ഘാന ജോഡികളായ ഫ്രെഡറിക്ക ടോര്‍കുഡ്‌സോര്‍, ഗ്ലാഡിസ് ആംഫോബിയ എന്നിവരെ അമിതമായി ആശ്രയിചാണ് കളിച്ചത്.
ഹോപ്‌സ് പ്രതിരോധം തകര്‍ക്കാന്‍ ഗോകുലത്തിന് കുറച്ച് സമയമെടുത്തു, എന്നാല്‍ ഒരു ഗോള്‍ നേടിയതിനു ശേഷം മലബാറിയന്‍സ് തുടര്‍ച്ചയായി വലകുലുക്കി.
ഇടവേളയില്‍ മികച്ച ലീഡ് ഉണ്ടായിരുന്നിട്ടും, ഗോകുലം ഒരിക്കലും ഗോള്‍ അടിക്കാന്‍ പിശുക്കു കാണിച്ചില്ല ,പകരക്കാരിയായ സന്ധ്യ രംഗനാഥനും മികച്ച മുന്നേറ്റങ്ങള്‍ നടത്തി.
എട്ട് കളികളില്‍ നിന്ന് 17 പോയിന്റുമായി ഗോകുലം കേരള ഒന്നാമതെത്തി. ഹോപ്‌സ് എട്ട് മത്സരങ്ങളില്‍ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്ത് തുടരുന്നു.