വിശാഖപട്ടണം - ഇന്ത്യന്‍ ക്രിക്കറ്റര്‍മാരില്‍ ഇരുപത്തിരണ്ടുകാരന്‍ യശസ്വി ജയ്‌സ്വാളിനെക്കാള്‍ ചെറിയ പ്രായത്തില്‍ ടെസ്റ്റില്‍ ഇരട്ട സെഞ്ചുറി നേടാന്‍ രണ്ടു പേര്‍ക്കേ സാധിച്ചിട്ടുള്ളൂ, വിനോദ് കാംബ്ലിക്കും (മുംബൈയില്‍ ഇംഗ്ലണ്ടിനെതിരെ 1993 ല്‍) സുനില്‍ ഗവാസ്‌കര്‍ക്കും (1971 ല്‍ പോര്‍ട് ഓഫ് സ്‌പെയിനില്‍ വെസ്റ്റിന്‍ഡീസിനെതിരെ). ഇരുവര്‍ക്കും അപ്പോള്‍ പ്രായം 21 ആയിരുന്നു. കഴിഞ്ഞ 20 വര്‍ഷത്തിനിടയില്‍ ജയ്‌സ്വാളിനെക്കാള്‍ പ്രായം കുറഞ്ഞ ഒരാളെ ഇരട്ട സെഞ്ചുറി നേടിയിട്ടുള്ളൂ, വെസ്റ്റിന്‍ഡീസിന്റെ ക്രയ്ഗ് ബ്രാത്‌വൈറ്റ്.
ഇന്ത്യന്‍ ഇന്നിംഗ്‌സില്‍ മറ്റൊരാളും 50 പിന്നിട്ടില്ല. ശുഭ്മന്‍ ഗില്ലിന്റെ 34 റണ്‍സാണ് അടുത്ത ഉയര്‍ന്ന സ്‌കോര്‍. ഏഴ് സിക്‌സറുണ്ട് ജയ്‌സ്വാളിന്റെ ഇന്നിംഗ്‌സില്‍. ഇംഗ്ലണ്ടിനെതിരായ ഇന്നിംഗ്‌സില്‍ ഇതുവരെ ഒരു ഇന്ത്യക്കാരനും അഞ്ചിലേറെ സിക്‌സറടിച്ചിട്ടില്ല.