വീണ്ടും വൈഎസ്ആറായി മമ്മൂട്ടി ഒപ്പം മകന്‍ ജഗനായി ജീവ

ഹൈദരാബാദ്-മമ്മൂട്ടി മുന്‍ ആന്ധ്ര പ്രദേശ് മുഖ്യമന്ത്രി വൈ എസ് ആര്‍ റെഡ്ഡിയുടെ ജീവചരിത്രം അവതരിപ്പിച്ച യാത്ര സിനിമയുടെ രണ്ടാം ഭാഗം യാത്ര 2 സിനിമയുടെ ട്രെയിലര്‍ പുറത്ത്. വൈഎസ്ആറില്‍ മകന്‍ ജഗന്‍ മോഹന്‍ റെഡ്ഡിയിലേക്ക് കഥ എത്തുന്നതാണ് യാത്ര 2 സിനിമ എന്ന സൂചനയാണ് ട്രെയിലറില്‍ നിന്നും ലഭിക്കുന്നത്. തമിഴ് നടന്‍ ജീവയാണ് ചിത്രത്തില്‍ ജഗന്‍ മോഹനെ അവതരിപ്പിക്കുന്നത്. യാത്ര 2 ഫെബ്രുവരി എട്ടിന് തിയറ്ററുകളില്‍ എത്തും.  ആദ്യ ഭാഗം ഒരുക്കിയ മഹി വി രാഘവ് തന്നെയാണ് രണ്ടാം ഭാഗത്തിന്റെയും സംവിധായകന്‍. മഹി വി രാഘവ് തന്നെയാണ് ചിത്രത്തിന്റെ രചനയും നിര്‍വഹിച്ചിരിക്കുന്നത്. വൈഎസ്ആറിന്റെ മരണവും പിന്നാലെ ജഗന്‍ മോഹന്റെ ജയില്‍ വാസവും വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി രൂപീകരണവും ചിത്രത്തിന്റെ ട്രെയിലര്‍ വ്യക്തമാകുന്നുണ്ട്. 
ത്രീ ഓട്ടം ലീവ്‌സിന്റെയും വി സെല്ലുലോയിഡിന്റെ ബാനറില്‍ ശിവ മേക്കയാണ് യാത്ര 2 നിര്‍മിക്കുന്നത്. മമ്മൂട്ടിക്കും ജീവയ്ക്ക് പുറമെ കേതകി നാരയണ്‍, സുസന്നെ ബെര്‍നേര്‍ട്ട്, മഹേഷ് മഞ്‌ജ്രേക്കര്‍, അഷ്രത വെമുഗന്തി നന്ദൂരി, മലയാളി താരം ഷെല്ലി കിഷോര്‍, കൈയ്തി ഫെയിം താരം ജോര്‍ജ് മാര്യന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങള്‍ അവതിരിപ്പിക്കുന്നുണ്ട്.

Latest News