ജെയ്‌സ്വാലിനു കന്നി ഡബിൾ, 400 കടക്കാതെ ഇന്ത്യ

വിശാഖപട്ടണം -രണ്ടാം ദിനം രാവിലെ അവശേഷിച്ച മൂന്നു വിക്കറ്റ് സ്വന്തമാക്കി ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ്‌ ടെസ്റ്റിൽ ഇന്ത്യയെ 396 ന് പുറത്താക്കി. ഓപ്പണർ യശസ്വി ജെയ്‌സ്വാലിനു കന്നി ഇരട്ട സെഞ്ച്വറി പൂർത്തിയാക്കാൻ അവസരം കിട്ടി. 209 റൺസ് എടുത്ത് ഏട്ടാമനായി പുറത്തായി.  277 പന്തിലാണ് ഇരട്ട സെഞ്ച്വറി (18 x 4, 7 x 6). സ്പിണർമാരായ ശുഐബ്  ബഷീറിനും റിഹാൻ അഹ്‌മദിനും വെറ്ററൻ പേസർ ജെയിംസ് അൻഡേഴ്സണും മൂന്നു വിക്കറ്റ് വീതം കിട്ടി.
ലഞ്ചിനു പിരിയുമ്പോഴേക്കും ഇംഗ്ലണ്ട് മറുപടിയായി വിക്കറ്റ് പോവാതെ 32 റൺസ് എടുത്തു

Latest News